കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ പിന്തുണച്ച് മുരളീധരന്‍

  • By Aswathi
Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് കെ മുരളീധരന്‍ എംഎല്‍എ. ഒമ്പത് വര്‍ഷം മുമ്പ് തന്നോട് ചെയ്യ്തതു തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ ചെന്നിത്തലയോടും ചെയ്യുന്നത്. എട്ടരവര്‍ഷം പാര്‍ട്ടിയെ നയിച്ച ഒരു കോണ്‍ഗ്രസ് നേതാവിനോട് ഇങ്ങനെ ചെയ്യരുതായിരുന്നെന്നും കെ മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോണ്‍ഗ്രസിലും മുന്നണിയിലും സംഘര്‍ഷങ്ങളുടെ കാലമാണ്. പ്രശ്‌നങ്ങള്‍ക്കു ശേഷം ഇതുവരെ പരസ്യമായി പ്രതികരിക്കാത്ത രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നടന്ന 1928ലെ പയ്യന്നൂര്‍ സമ്മേളനത്തിന്റെ 85ാം വാര്‍ഷികാചരണവും ബഹിഷ്‌ക്കരിച്ചിരുന്നു. പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എകെ ആന്റണി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും പ്രതിസന്ധികള്‍ക്ക് അയവുണ്ടാവുമെന്നും പലരും പ്രതീക്ഷിച്ചിരുന്നു.

അതേ സമയം പ്രശ്‌നങ്ങള്‍ സംസ്ഥാനത്തു പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമെ ഹൈക്കമാന്റ് ഇടപെടു എന്നായിരുന്നു ഇതു സംബന്ധിച്ച് എകെ ആന്റണി പയ്യന്നൂരില്‍ പറഞ്ഞത്. ഉപമുഖ്യമന്ത്രി സ്ഥാനമോ ആഭ്യന്തര വകുപ്പോ സ്വീകരിച്ച് ചെന്നിത്തല വരുന്നതിനെ ഹൈക്കമാന്റ് സ്വാഗതം ചെയ്യാന്‍ തയ്യാറാണ്. പക്ഷേ ഇതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാനത്താണ്. അതിനു കഴിയാതെ വന്നാലെ കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യമുള്ളൂ എന്നായിരുന്നു പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

English summary
Congress party performing to KPCC president Ramesh Chennithala, like performed me in nine years back, said K Muraleedharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X