കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റുകളോട് സഹിഷ്ണുതവേണ്ട: മോഡി

  • By Meera Balan
Google Oneindia Malayalam News

Modi
ദില്ലി: മാവോയിസ്റ്റ് കളോട് യാതൊരു വിധത്തിലുമുള്ള സഹിഷ്ണുത പാടില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കൊണ്ടാണ് മോഡി തന്റെ നയം വ്യകതാമാക്കിയത്. മവോയിസ്റ്റുകളോട് സഹിഷ്ണുത കാട്ടരുതെന്ന് ട്വിറ്ററിലുടെയാണ് മോഡി പറഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ പരിവര്‍ത്തന്‍ റാലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തില്‍ നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ആഭ്യന്തരമന്ത്രി മഹേന്ദ്രകുര്‍മയും എംഎല്‍എ ആയ ഉദയമുദലിയാരും കൊല്ലപ്പെട്ടിരുന്നു.

പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖംപ്രാപിക്കട്ടെയെന്നും മോഡി പറഞ്ഞു.
ഛത്തീസ്ഗഢിനും ആന്ദ്രപ്രദേശിനും ഇടയിലുള്ള മാവോയിസ്റ്റ് സ്വാധീനമേഖലയായ ദര്‍ബ ഗാട്ടി താഴ് വരയ്ക്ക് സമീപമാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികളില്‍ ഒന്നാണ് മാവോയിസ്റ്റ് ആക്രമണങ്ങള്‍യ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാവോയിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുന്നതായാണ് കാണാന്‍ സാധിക്കുന്നത്.

വയനാട്ടിലും കണ്ണൂരിലും മാവോയിസ്റ്റുകളെ കണ്ടതായി ഇടയ്ക്ക് ചില അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ പൊലീസും സൈന്യവും നടത്തിയ തെരച്ചിലില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്താനായില്ല.

English summary
Gujarat Chief Minister Narendra Modi has condemned the Maoist attack in Chhattisgarh in the strongest terms, calling it a “gruesome attack on democracy”. Modi called for a zero-tolerance policy towards such terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X