യൂസഫലിക്ക് പിന്തുണയുമായി മുഖ്യനും പ്രതിപക്ഷനേതാവും

വ്യവസായ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയടക്കമുള്ളവര്‍ പരിശോധിച്ച ശേഷമാണ് ലുലു മാളിന് അനുമതി നല്‍കിയത് എന്നായിരുന്നു വി എസിന്റെ വിശദീകരണം. പാര്‍ട്ടിയുടെയും ജില്ലാ സെക്രട്ടറി ദിനേശ് മണിയുടെയും നിലപാടിന് കടകവിരുദ്ധമാണ് വി എസിന്റെ പ്രസ്താവന.
നേരത്തെ യുസഫലി പിന്മാറണം എന്ന അഭിപ്രായം സി പി എമ്മിനില്ല എന്ന പ്രസ്താവനയോടെ വി എസ് പക്ഷക്കാരനായ ചന്ദ്രന്‍ പിള്ളയും സി പി എമ്മിനുളളിലെ തര്‍ക്കം പുറത്തുകൊണ്ടുവന്നിരുന്നു. ബോള്‍ഗാട്ടി പദ്ധതിക്കെതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നിലപാടെടുക്കുമ്പോഴാണ് വി എസും അനുയായികളും യൂസഫലിക്കെതിരെ സ്വരം മയപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം ബോള്‍ഗാട്ടി പദ്ധതിയില്‍നിന്നും പിന്മാറാന്‍ യൂസഫലിയെ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഇപ്പോള്‍ മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ അദ്ദേഹം ശ്രമം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ലു മാളിനെ വിവാദത്തിലാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications