കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴ ഡിസിസി പ്രമേയത്തിനെതിരെ വെള്ളാപ്പള്ളി

  • By Aswathi
Google Oneindia Malayalam News

Vellappally Natesan
ചേര്‍ത്തല: ആലപ്പുഴ ഡിസിസി പ്രസിഡന്റ് എംഎ ഷുക്കൂര്‍ സമുദായ വിദ്വേഷം വളര്‍ത്തുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായ നേതാക്കള്‍ക്കെതിരെ ആലപ്പുഴ ഡിസിസി പ്രമേയം പാസാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. എസ്എന്‍ഡിപി യോഗത്തിന്റെ ഡയറക്ട് ബോര്‍ഡ് യോഗത്തിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ്എന്‍ഡിപിക്ക് സ്ഥാനമാനങ്ങള്‍ തന്നത് ഷുക്കൂറിന്റെ ഔദാര്യമല്ലെന്നും ഈഴവരോട് വിദ്വേഷമുള്ളതു പോലെയാണ് ഷുക്കൂര്‍ പെരുമാറുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് തന്ന നക്കാപ്പിച്ച സ്ഥാനം വലിച്ചെറിയാന്‍ തയ്യാറാണെന്നും യുഡിഎഫ് സര്‍ക്കാരുമായും കോണ്‍ഗ്രസുമായും ഒത്തുതീര്‍പ്പിനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചു. പ്രോ വൈസ് ചാന്‍സിലര്‍ സ്ഥാനം സുകുമാരന്‍ നായരുടെ മകന്‍ വേണ്ടെന്നു പറഞ്ഞിട്ടും അവര്‍ക്കെതിരെ കടുത്ത ആരോപണം വന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കള്‍ക്കെതിരെയുള്ള ആലപ്പുഴ ഡിസിസിയുടെ പ്രമേയത്തിനെതിരെ പ്രതിഷേധമറിയിച്ചപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രി അടൂര്‍ പ്രകാശും ഫോണില്‍ വിളിച്ചിരുന്നു.ഡിസിസി അഭിപ്രായം തന്നെയാണോ മുഖ്യമന്ത്രിക്കും കെപിസിസിക്കുമെന്ന് വ്യക്തമാക്കണം. എന്‍എസ്എസ് നേതൃത്വവുമായി ചേര്‍ന്ന സോണിയ ഗാന്ധിയെ കാണുമെന്നും പരാതി നല്‍കുനെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

English summary
SNDP yogam general secretary Vellappally Natesan slammed the congress for the statement of Alappuzha DCC president A M Shukkoor against them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X