കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ റെയ്ഡ്, നൂറുകണക്കിന് മൊബൈലുകള്‍ പിടികൂടി

  • By Meera Balan
Google Oneindia Malayalam News

Mobile
ദുബായ്: ദുബായിലെ പ്രമുഖമായ വാണിജ്യ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നൂറുകണക്കിന് അനധികൃതമായി സൂക്ഷിച്ച മൊബൈല്‍ഫോണുകള്‍ പിടികൂടി. ദുബായ് പോലീസും ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയും (TRA)സംയുക്തമായി നടത്തിയ റെയ്ഡിലാണ് മൊബൈലുകള്‍ പിടികൂടിയത്. സ്ഥാപനത്തില്‍ നിന്നും ലൈസന്‍സ് ഇല്ലാത്ത ഒട്ടേറെ വിനിമയ ഉപകരണങ്ങളും കണ്ടെത്തി.

ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ നിയമാനുസൃതമല്ലാതെ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. ദുബായിലെ പ്രമുഖമായ വാണിജ്യ കേന്ദ്രങ്ങളില്‍ നിയമവിരുദ്ധമായ വിനിമയ ഉപകരണങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട് എന്ന പത്രവാര്‍ത്തയാണ് ഇത്തരത്തിലൊരു റെയ്ഡ് നടത്തുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

റെയ്ഡില്‍ 1900 ത്തോളം വ്യാജ വിനിമയ ഉപകരണങ്ങള്‍ കണ്ടുകെട്ടി. ഇവയുടെ വില ഏകദേശം 25780015.50 ഇന്ത്യന്‍ രൂപയാണ്. ഇത്തരത്തിലൊരു റെയ്ഡ് നടത്തിയതിന്റെ വിജയം TRA യ്ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമാണെന്ന് TRA യിലെ ഉദ്യോഗസ്ഥനായ അഹ്മദ് അല്‍ ഷംസി പറഞ്ഞു.

വീടുകളിലും ഓഫീസുകളിലമായി രണ്ട് ഘട്ടങ്ങളിലായി നടന്ന റെയ്ഡിന്റെ ഒന്നാം ഘട്ടത്തില്‍ 600 ടെലികോം ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഫ്‌ളാററുകളിലും മറ്റും നടത്തിയ പരിശോധനയില്‍ നിന്ന് 15164715.00 രൂപയുടെ വിനിമയ ഉപകരണങ്ങളാണ് പിടിച്ചെടുത്തത്.

റെയ്ഡിന്റെ രണ്ടാം ഘട്ടത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു. ഇവയില്‍ 1,200 മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടുന്നു. ഇവയുടെ വില 9098829.00 രൂപയാണ്.

English summary
Dubai Police and Telecommunication Regulatory Authority (TRA) confiscated hundreds of fake mobile phones and other telecom devices in a raid which were being sold in a popular commercial center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X