കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3സ്വകാര്യബാങ്കുകള്‍ക്ക് ഇന്‍കംടാക്സ് നോട്ടീസ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ മൂന്ന് പ്രമുഖധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ഐസിഐസിഐ, ആക്‌സിസ്, എച്ചഡിഎഫ്‌സി എന്നീ ബാങ്കുകള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മൂന്ന് ബാങ്കുകള്‍ വഴിയും കള്ളപ്പണം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന കോബ്രപോസ്റ്റ് (ഓണ്‍ ലൈന്‍ പോര്‍ട്ടല്‍) ന്റെ വാര്‍ത്തയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനങ്ങളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കുറ്റാരോപിതമായ ബാങ്കുകളില്‍ നികുതി വെട്ടിപ്പ് നടന്നതായും പറയപ്പെടുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാരേഖകളും ആദായനികുതി വകുപ്പ് ഓഫീസ് മുന്‍പാകെ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി നിയമപ്രകാരം 131 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിയ്ക്കുന്നത്.

നികുതിവെട്ടിപ്പ് നടത്തുന്നതും നിയാമാനുസൃതമല്ലാത്ത പണം സൂക്ഷിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.പണമിടപാടുകള്‍ സംബന്ധിച്ച വാര്‍ത്ത പുറത്തായ സാഹചര്യത്തില്‍ ബാങ്കുകളിലേക്ക് നടന്ന വിദേശനിക്ഷേപങ്ങളെക്കുറിച്ചും വിശദമായി അന്വേഷണം ഉണ്ടാകാനാണ് സാധ്യത.

2013 മാര്‍ച്ച് ല്‍ കോബ്രപോസ്റ്റ് പുറത്ത് വിട്ട വാര്‍ത്തയെത്തുടര്‍ന്നാണ് മൂന്ന് ധനകാര്യസ്ഥാപനങ്ങക്കെതിയെ നടപടി ഉണ്ടായിരിക്കുന്നത്.എന്നാല്‍ മെയ് മാസത്തില്‍ കോബ്ര പോസ്റ്റില്‍ വന്ന വാര്‍ത്ത രാജ്യത്തെ 23 ധനകാര്യസ്ഥാപനങ്ങളില്‍ കള്ളപ്പണത്തിന്റെ വിനിമയം നടക്കുന്നു എന്നതാണ്. മാത്രമല്ല ഇതിനുപിന്നില്‍ രാജ്യമാകെ വ്യാപിച്ച ഒരു കള്ളപ്പണലോബി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.

എസ്ബി ഐ ,എല്‍ഐസി, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാബാങ്ക്, റിലയന്‍സ് ലൈഫ്, റ്റാറ്റാ എഐഎ, യെസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ദേന ബാങ്ക്, കോര്‍പ്പറേഷന്‍ബാങ്ക്, അലഹബാദ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഡിസിബി ബാങ്ക്, ബിര്‍ല സണ്‍ ലൈഫ് എന്നിവയാണ് അന്വേഷണം നേരിടുന്ന ധനകാര്യസ്ഥാപനങ്ങള്‍.

ബാങ്കിംഗ് നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ധനകാരയസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടി എടുക്കും എന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി സുബ്ബറാവു അറിയിച്ചു.

English summary
Income Tax department has issued notices to three top private lenders in the country - ICICI Bank, Axis Bank and HDFC Bank - in connection with alleged money laundering charges levelled by online portal Cobrapost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X