കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദായ നേതാക്കളുടെ രാജി തുടരുന്നു

  • By Aswathi
Google Oneindia Malayalam News

Sukumsran Nair&Vellaplli Natesan
ആലപ്പുഴ: ആലപ്പുഴ ഡിസിസിയുടെ പ്രമേയത്തില്‍ പ്രതിഷേധിച്ച് സമുദയാ സംഘടനകളുടെ പ്രതിനിധികള്‍ ഒന്നൊന്നായി സര്‍ക്കാര്‍ സ്ഥാനങ്ങളില്‍നിന്ന് രാജി വച്ചു കൊണ്ടിരിക്കുകയാണ്. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വത്തില്‍നിന്നും പിഎന്‍ സുരേഷ് എന്‍എസ്എസ് ഡയറക്ടറേറ്റ് ബോര്‍ഡ
അംഗത്വത്തില്‍ നിന്നും രാജിവച്ചു.

ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യുട്ടീവ് ഡയറക്ടറും കലാമണ്ഡലം വൈസ് ചാന്‍സിലറുമായിരുന്നു പിഎന്‍ സുരേഷ്. എന്‍എസ്എസിന്റെ ഭാരവാഹിത്വമുള്ളവര്‍ സര്‍ക്കാര്‍ പദവി രാജി വയ്ക്കുകയോ എന്‍എസ്എസ് ഭാരവാഹിത്വം ഉപേക്ഷിക്കുകയോ വേണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

നേരത്തെ സുകുമാരന്‍ നായരുടെ മകള്‍ ഡോ എസ് സുജാതയും സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗത്വം രാജി വച്ചിരുന്നു. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് , കേരള ബില്‍ഡിംങ് ആന്റ് കണ്ടസ്ട്രക്ഷന്‍ ബോര്‍ഡ് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കലത്തൂര്‍ മധുവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ മധുസൂദനന്‍ പിള്ളയും രാജി വച്ചിരുന്നു.

ഷുക്കൂര്‍ പറഞ്ഞതു കൊണ്ടല്ല, എന്‍എസ്എസ്ുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളി രാജിവച്ചതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ നിലയ്ക്ക് യുഡിഎഫ് സര്‍ക്കാറിന് തുടര്‍ന്നു പോവാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേ സമയം ആലപ്പുഴ ഡിസിസി പ്രസിഡന്റ് എംഎ ഷുക്കൂറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും വാര്‍ത്തകളുണ്ട്

English summary
Tushar Vellappally resigned the Guruvayur Devaswom Board membership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X