കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്; 50 മെഡി. സീറ്റുകള്‍ വെട്ടിക്കുറച്ചു

  • By Aswathi
Google Oneindia Malayalam News

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 250തില്‍ നിന്ന് ഇരുന്നൂറായി വെട്ടിക്കുറച്ചു. 250 സീറ്റുകളില്‍ പ്രവേശനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് നല്‍കിയ അവശ്യം തള്ളി കളഞ്ഞു കൊണ്ടാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ 50 സീറ്റുകള്‍ വെട്ടികുറച്ചത്. അതേ സമയം കണ്ണൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ 50 സീറ്റുകള്‍ കൂടെ അനുവദിക്കണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു.

എംബിബിഎസ് പ്രവേശനം നടത്താന്‍ 250 സീറ്റുകള്‍ക്കും അനുമതി നല്‍കണമെന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അവശ്യത്തെ പോരായ്മകള്‍ ചുണ്ടിക്കാട്ടി കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളിക്കളയുകയായിരുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാതെയും തയ്യാറെടുപ്പുകള്‍ നടത്താതെയുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ 250 സീറ്റുകള്‍ നിലനിര്‍ത്താന്‍ അപേക്ഷ നല്‍കിയതെന്ന് കൗണ്‍സില്‍ വ്യക്തമാക്കുന്നു.

Kozhikode Medical Collage

3.31 ശതമാനം അദ്ധ്യപകരുടെ ഒഴിവുകളുണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. സര്‍ജറി വിഭാഗത്തില്‍ അഞ്ച്, അസോസിയേറ്റ് പ്രഫസര്‍ വിഭാഗത്തില്‍ രണ്ട്, അസിസ്റ്റന്റ് പ്രഫസര്‍ വിഭാഗത്തില്‍ മുന്ന് എന്നിങ്ങനെ നീളുന്നു കോളേജിലെ ഒഴിവുകള്‍. 12 പാരാമെഡിക്കല്‍ ജീവനക്കാരില്ല. നേഴ്‌സിങ് സ്റ്റാഫുകളെ പറ്റിയുള്ള വിവരം പൂര്‍ണമായും നല്‍കിയിട്ടില്ല. ലക്ചര്‍ ക്ലാസുകളില്‍ ആവശ്യത്തിന് ഇരിപ്പിടമില്ലെന്നും നിലവിലെ ലൈബ്രറി അപര്യാപ്തമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡിസ് ഹോസ്റ്റല്‍ ഇല്ലാത്തതും ബോയ്‌സ് ഹോസ്റ്റല്‍ നവീകരണ ഘട്ടത്തിലാണെന്നതും പോരായ്മയായി കൗണ്‍സില്‍ വിലയിരുത്തി

English summary
The Medical Council of India has cut short 50 MBBS seats in Kozhikode Medical College following lack of basic facilities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X