കരുണാനിധിയുടെ ഭാര്യയ്ക്ക് വട്ടായി
ദില്ലി: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് മാനസിക രോഗം പിടിപ്പെട്ടതായി പറയുന്നു. 2ജി സ്‌പെക്ട്രം അഴിമതിയിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ദയാലു അമ്മാള്‍.
എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത നിലനില്‍ക്കുന്നതായും മാനസിക നിലതെറ്റിയവരെപ്പോലെ പെരുമാറുന്നതായും 2ജി സ്‌പെക്ട്രം കേസ് പരിഗണിയക്കുന്ന പ്രത്യേക സിബിഐ കോടതി മുന്‍പാകെ പ്രതിഭാഗം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഈ ഒരു അവസ്ഥയില്‍ കോടതിയുടെ തുടര്‍നടപടികളില്‍ പങ്കെടുക്കാന്‍ ദയാലു അമ്മാളിന് കഴിയില്ലെന്ന് കാണിച്ചാണ് പ്രതിഭാഗം അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നത്.
മാത്രമല്ല അമ്മാള്‍ ചിലനേരങ്ങളില്‍ അടുത്ത് നില്‍ക്കുന്നവരെ പിച്ചുകയും അടിയ്ക്കുകയും ചെയ്യാറുണ്ടെന്നും വീട്ടുകാരോടും ബന്ധുക്കളോടു് അപരിചിതയെപ്പോലെ പെരുമാറാറുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
ടുജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് വിസ്തരിയക്കേണ്ട പ്രധാനസാക്ഷികളില്‍ ഒരാളാണ് കലൈഞ്ജര്‍ ടിവിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ആയ 82 വയസ്സുകാരി ദയാലു അമ്മാള്‍. ഇവര്‍ കടുത്തമാനസിക ശാരീരിക പ്രശ്‌നങ്ങളുടെ നടുവിലാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. രണ്ട് അപേക്ഷകളാണ് പ്രതിഭാഗം ദയാലു അമ്മാളിന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കോടതിയ്ക്ക് കടുത്ത അസംത്യപ്തിയാണുള്ളത്. 2012 ജൂണ്‍മുതല്‍ തന്നെ ഇവര്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ദയാലു അമ്മാളിനെ കേസില്‍ നിന്ന് ഒഴിവാക്കുന്നത് അനീതിയാണെന്ന് എതിര്‍ഭാഗം അഭിഭാഷകരായ മജിദ് മേമനും വിജയ് അഗര്‍വാളും കോടിയെ അറിയിച്ചു.
പ്രായമേറിയ സ്ത്രീ എന്ന നിലയ്ക്കുള്ള ആരോഗ്യ-മാനസിക ബുദ്ധിമുട്ടുകള്‍ മാത്രമേ ദയാലു അമ്മാളിന് ഉള്ളെന്നും ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ അവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.












Click it and Unblock the Notifications