8വയസ്സുകാരിയുടെ അവയവങ്ങള്‍ വിട്ടുകിട്ടാന്‍ ശ്രമം

ബര്‍മിങ്ഹാം സ്വദേശിയായ ഗുര്‍കിരണ്‍ കൗര്‍ ലോയര്‍ എന്ന എട്ടു വയസ്സുകാരി ഏപ്രില്‍ രണ്ടിനാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു.
എന്നാല്‍ ബര്‍മിങ്ഹാമില്‍ വച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തവെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ നഷ്ടമായതായി കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ അവയവ കച്ചവടവുമായി ബന്ധമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഗുര്‍കിരണിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.
തന്റെ മകള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും മൃതദേഹം സംസ്‌കരിച്ചെങ്കിലും ആന്തരികാവയവങ്ങള്‍ കൂടെ സംസ്‌കരിച്ചാലെ ചടങ്ങ് പൂര്‍ണമാവുകയുള്ളൂ എന്നും ഗുര്‍കിരണിന്റെ മാതാവ് ആമ്രിത് കൗര്‍ പറഞ്ഞു. ഗുര്‍കിരണിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്നും അവയവങ്ങള്‍ മടക്കി കിട്ടുന്നതിനാണ് പ്രഥമിക പരിഗണനയെന്നും കൗണ്‍സിലര്‍ നരീന്ദര്‍ കൗര്‍ വ്യക്തമാക്കി.












Click it and Unblock the Notifications