കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സ് ബൈക്കില്‍ തട്ടി, ഡ്രൈവറെ അടിച്ചുകൊന്നു

  • By Aswathi
Google Oneindia Malayalam News

KSRTC
ആലുവ: ബസ്സ് ബൈക്കില്‍ തട്ടി എന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ്സ് തടഞ്ഞു നിര്‍ത്തി രണ്ടംഗസംഘം ഡ്രൈവറെ അടിച്ചു കൊന്നു. ആലുവ ഡിപ്പോയിലെ ബസ്സ് ഡ്രൈവര്‍, വെള്ളിത്തുനാട് സ്വദേശി സദാശിവനാണ് മരിച്ചത്. 54 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന്റ പേരില്‍ കുഞ്ഞാട്ട് പറമ്പില്‍ അഷറഫ്, മുപ്പത്തടം വാഞ്ചിയില്‍ അനസ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എര്‍ണാകുളത്ത് ഞായറാഴ്ച രാവിലെ ആറു മുതന്‍ വൈകിട്ട് ആറു വരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന ഹര്‍ത്താലാണ്.

ആലുവ കെഎസ്ആര്‍ടിസി ബസ്സ് സാറ്റാന്റിനു സമീപം ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. എടയപ്പുറത്ത് നിന്ന് വന്ന ബസ്സ് സ്റ്റാന്റിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍ ബൈക്കില്‍ മുട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബൈക്ക് ബസ്സിന്റെ വട്ടം നിര്‍ത്തിയ ശേഷം അഷ്‌റഫും അനസും ബസ്സിലേക്ക് കയറിവന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സദാശിവനെ മര്‍ദ്ദിക്കാന്‍ കാരണമായത്. സംഭവ സ്ഥലത്ത് കുഴഞ്ഞുവീണാണ് സദാശിവന്‍ മരിച്ചത്.

സഹപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച്ച വൈകിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആലുവയില്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. ഞായറാഴ്ച്ച ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. എടയപ്പുറം സഹകരണ മെഡിക്കല്‍ കോളേജ് ബസ്സാണ് സദാശിവന്‍ ഓടിച്ചിരുന്നത്. മൃതദേഹം ഇപ്പോള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. സദാശിവന്റെ സംസ്‌ക്കാര ചടങ്ങ് കഴിയുന്നതുവരെ ആലുവയില്‍ കെഎസ്ആര്‍ടിസി ബസ്സ് ഓടിക്കില്ലെന്ന് ആധികൃതര്‍ അറിയിച്ചു.

അതേസമയം കൊല്ലപ്പെട്ട സദാശിവന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി ആര്യടന്‍ മുഹമ്മദ് അറിയിച്ചു.

English summary
A dawn to dusk strike by KSRTC employees began in Ernakulam district on Sunday to protest against the death of a KSRTC driver due to the brutal attack by a 2-member gang.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X