കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചന്ദ്രിക മുഖപ്രസംഗം; മുഖ്യന്റെ താല്‍പര്യത്തോടെ'

  • By Aswathi
Google Oneindia Malayalam News

G Sukumaran Nair
ചങ്ങനാശേരി: എന്‍എസ്എസ് സംഘടനയെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും അപമാനിച്ചു കൊണ്ട് ചന്ദ്രിക എഴുതിയ മുഖപ്രസംഗം സംസ്‌കാരശൂന്യമെന്ന് എന്‍എസ്എസ്. സംഘടനയ്ക്കും തനിക്കുമെതിരെ എഴുതിയ ചന്ദ്രികയുടെ മുഖപ്രസംഗം മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കാന്‍ തനിക്കറിയാമെന്നും പക്ഷേ ഇപ്പോഴതിന് മുതിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലെ മുഖപ്രസംഗത്തില്‍ 'പുതിയ പടനായകന്‍' എന്ന തലക്കെട്ടോടു കൂടിയാണ് സുകുമാരന്‍ നയര്‍ക്കുള്ള വിമര്‍ശനം ആരംഭിക്കുന്നത്. മുസ്ലീം പ്രീണനമെന്ന് ഉമ്മാക്കി കാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതിനു പിന്നിലെ ചാണക്യസൂത്രം സുകുമാരന്‍ നായരുടേതാണ്. കുളിച്ചു കുറിയിട്ടു വന്ന് സുകുമാരന്‍ നായര്‍ രണ്ടു വാക്ക് മൊഴിഞ്ഞാല്‍ അതില്‍ നിന്ന് വിവാദങ്ങള്‍ ചിറകടിക്കും. എന്നിങ്ങനെയുള്ള പരിഹാസങ്ങള്‍ക്കു പുറമെ സുകുമാരന്‍ നായര്‍ക്ക് ആര്‍എസ്എസ് അജണ്ടയാമുള്ളതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ചന്ദ്രികയിലെ മുഖപ്രസംഗം എഴുതിച്ചതാരാണെന്നും അവരുടെ ലക്ഷ്യം എന്താണെന്നും വ്യക്തമായി അറിയാം എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മഹാന്മാരായ നേതാക്കള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് ലീഗ്. ഇപ്പോള്‍ അതിന് അപചയം സംഭവിച്ചിരിക്കുകയാണ്. ലീഗിനെ കൊണ്ട് ഇതെല്ലാം ചെയ്യ്ക്കുന്നത് കോണ്‍ഗ്രസ്സാണ്. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിന് മാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സുകുമാരന്‍ നായര്‍ക്കെതിരെയുള്ള മുഖപ്രസംഗത്തെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തള്ളി. ലേഖനത്തില്‍ പരമാര്‍ശിച്ച കാര്യങ്ങളുമായി ലീഗിന് യാതൊരു തര യോജിപ്പുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Muslim League’s mouthpiece ‘Chandrika’ has harshly criticized NSS general secretary G Sukumaran Nair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X