കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ ഫോണ്‍കോള്‍പദ്ധതിയുമായിഇത്തിസലാത്ത്

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യു എ ഇ യില്‍ ടെലികോം രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ച ഇത്തിസലാത്ത് വീണ്ടും പുതിയ പരീക്ഷണങ്ങളുമായി രംഗത്തെത്തുന്നു. 2013 ജൂലൈ ഒന്നുമുതല്‍ ഇലൈഫില്‍ ഉള്‍പ്പെട്ട ഇത്തിസലാത്ത് ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്ക് രാജ്യത്തിനകത്ത് സൗജന്യമായി ഫോണ്‍വിളിയ്ക്കാം. സൗജന്യ ലോക്കല്‍ കോള്‍ സേവനത്തിന് പുറമെയാണ് നാഷണല്‍ കോളുകളും സൗജന്യമായി ലഭ്യമാക്കാന്‍ ഇത്തിസലാത്ത് തീരുമാനിച്ചിരിയ്ക്കുന്നത്.

മാത്രമല്ല രാജ്യത്ത് ആദ്യമായി ഹൈഡെഫിനിഷന്‍ കോളുകളും ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തോടുള്ള ആദരസൂചകമായിട്ടാണ് ഇത്തരത്തില്‍ ഒരു സേവനം നടത്തുന്നതെന്നും ഇത്തിസലാത്ത് വൈസ് പ്രസിഡന്റ് റാഷെദ് അല്‍ അബ്ബാര്‍ പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തിസലാത്തിന്റെ പുതിയ പദ്ധതികള്‍. മാത്രമല്ല ഹൈഡെഫനിഷന്‍ കോളുകളുടെ ഗുണമേന്മ തന്നെ അദ്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. യുഎഇയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിയ്ക്കുക ഹൈഡെഫനിഷനോട് കൂടിയ സൗജന്യ കോളുകള്‍ ആയിരിയ്ക്കും.

Etisalat

മാത്രമല്ല ഇലൈഫില്‍ ഉള്‍പ്പെടാത്ത മറ്റ് ഉപഭോക്താക്കള്‍ക്കും പണംമടച്ച് ഈ സേവനം ലഭ്യമാക്കാം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇത്തിസലാത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. മാത്രമല്ല ഈ പദ്ധതയില്‍ തങ്ങള്‍ക്ക് ഏറ്റവും അധികം കോളുകള്‍ വിളിയ്‌ക്കേണ്ട രാജ്യത്തെ തെരഞ്ഞെടുത്ത് വിളിയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഇത്തിസലാത്തിന്റെ നൂതന പദ്ധതികള്‍ പ്രകാരം ലാന്‍ഡ്‌ലൈന്‍ ഉടമകള്‍ക്ക് കോണ്‍ഫറന്‍സ് കോള്‍, കോള്‍ വെയ്റ്റിംഗ്, ബാറിംഗ് , കോള്‍ ഫോര്‍വേഡിംഗ് സേവനങ്ങളും ലഭ്യമാക്കും.

ലോകത്തുടനീളം ലക്ഷോപലക്ഷം ഉപഭോക്താക്കളുള്ള സേവനദാതാവാണ് ഇത്തിസലാത്ത്.

English summary
Etisalat, today announced that from July 1, eLife and standalone landline subscribers will enjoy free national calls across the UAE to landline telephones in addition to the free local calls that they already enjoy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X