ഷീലാദീക്ഷിത്തിനെതിരെമത്സരിയ്ക്കുന്നത് കെജ്രിവാള്‍
ദില്ലി: 2013 ലെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ്‌കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെതിരെ മത്സരിയ്ക്കുന്നു. അവര്‍ സ്ഥാനാര്‍ത്ഥിയാകുന്ന ന്യൂദില്ലി നിയോജകമണ്ഡലത്തില്‍ നിന്നായിരിക്കും കെജ്രിവാള്‍ മത്സരിയ്ക്കുക.
ഇനി ഒരു പക്ഷേ ന്യൂദില്ലിക്ക് പകരം മറ്റേതെങ്കിലും നിയോജകമണ്ഡലത്തില്‍ നിന്ന് ഷീലദീക്ഷിത് മത്സരിക്കാനൊരുങ്ങിയാലും താനും അതേ മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിയ്ക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദില്ലി അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നു എന്ന് പറഞ്ഞ് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ഞെട്ടല്‍ ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കവുമായി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിയ്ക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ അപേക്ഷ നല്‍കിയവരില്‍ നിന്ന് 40 പേരുടെ ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇവരില്‍ നിന്നും 12 പേരെ തെരഞ്ഞെടുത്താണ് സ്ഥാനാര്‍ത്ഥികളാക്കുക. ഇവരെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിയുടെ താഴേതട്ടിലുള്ള അണികള്‍ വരെ പങ്കാളികളാകുന്നു. മാത്രമല്ല മത്സരാര്‍ത്ഥിയെക്കുറിച്ചും അയാളുടെ ചുറ്റുപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തികയും ഇവരുടെ കഴിവ് പരിശോധിയ്ക്കാനായി സംവാദങ്ങള്‍ നടത്തുകയും ചെയ്തു. ഇത്തരത്തില്‍ ആണ് അരവിന്ദ് കെജ്രിവാളിനേയും സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. മാത്രമല്ല മുഖ്യമന്ത്രി പദത്തിലേക്ക് എഎപി നിര്‍ദ്ദേശിച്ചിരിയ്ക്കുന്ന സ്ഥാനാര്‍ത്ഥിയും കെജ്രിവാള്‍ തന്നെയാണ്.
ബിജെപിയ്ക്കാകട്ടെ വളരെ ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് ഷീലാദീക്ഷിത്തിനെതിരെ മത്സരിയ്പ്പിക്കാന്‍ ഒരുങ്ങുന്നത്. അതിനാല്‍ തന്നെ ആംആദ്മിയ്ക്ക് വിജയപ്രതീക്ഷയുണ്ടെന്ന് കെജ്രിഇവാള്‍ പറഞ്ഞു.
എന്നാല്‍ എഎപിയുടെ തീരുമാനം മണ്ടത്തരമായിപ്പോയി എന്നാണ് പലരാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ന്യൂദില്ലി വര്‍ഷങ്ങളായി കോണ്‍ഗ്രസ് ആധിപത്യം ഉള്ള നിയോജക മണ്ഡലമാണ് അതിനാല്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുക പ്രയാസമാണ്.
എന്നാല്‍ ദില്ലിയില്‍ വര്‍ദ്ധിച്ച് വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും പൊലീസിന്റെ നിഷ്‌ക്രിയത്വവുമൊക്കെ ദില്ലിയിലെ കോണ്‍ഗ്രസിന്റെ ഭാവിയെ എങ്ങനെ ബാധിയ്ക്കും എന്ന് അറിയില്ല.കോണ്‍ഗ്രസന്റെ ഭരണ പാരജയങ്ങളെയും ഷീലാദീക്ഷിത്തിന്റെ പോരായ്മകളെയും വോട്ടാക്കിമാറ്റാനാണ് ബിജെപിയും എഎപിയും ഒരുങ്ങുന്നത്. 2013 ജൂണ്‍ 2 ന് ദില്ലിയില്‍ ചേര്‍ന്ന എഎപി യോഗമാണ് കെജ്രിവാളിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications