ബോളിവുഡ് നടി ജിയാഖാന്‍ ആത്മഹത്യചെയ്തു
മുംബൈ: ബോളിവുഡ് യുവനടി ജിയ ഖാന്‍ (ചിത്രങ്ങള്‍) ആത്മഹതയചെയ്തു. മുംബൈയിലെ തന്റെ സ്വന്തം വസതിയില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു നടി. 25 വയസ്സുകാരിയായനടി 2013 ജൂണ്‍ 3 അര്‍ദ്ധരാത്രിയോടെയാണ് ജുഹുവിലെ വസതിയില്‍ വച്ച് ആത്മഹത്യ ചെയ്തത്.

ജിയയുടെ ജോലിക്കാരിയേയും വാച്ച്മാനേയും അയല്‍ക്കാരേയും ചോദ്യം ചെയതാല്‍ മാത്രമേ അവരെ അവസാനമായി കണ്ട സന്ദര്‍ശകരെപ്പറ്റി അറിയാന്‍ കഴിയൂ.ബോളിവുഡിലേക്കുള്ള ജിയയുടെ കടന്ന് വരവ് രാംഗോപാല്‍ വര്‍മ്മയുടെ നിശബ്ദ് എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രം ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഒന്നായിരുന്നു. പ്രണയത്തിനും ബന്ധങ്ങള്‍ക്കും പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ ചിത്രം 2007 ല്‍ ആണ് റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചന്റെ നായികയായിട്ടാണ് ജിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. അതിനുശേഷം എ ആര്‍ മുരുഗദോസിന്റെ ഗജനി എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദിപതിപ്പില്‍ ആമിര്‍ഖാനോടൊപ്പം അഭിനയിച്ചു. 2010 ല്‍ പുറത്തിറങ്ങിയ സജിദ്ഖാന്റെ ഹൗസ്ഫുള്‍ എന്ന ചിത്രമാണ് ജിയ അവസാനമായി അഭിനയിച്ച ചിത്രം.
ബ്രിട്ടീഷ് -ഇന്ത്യന്‍ അഭിനേത്രിയായ നഫീസ ഖാന്‍ ആണ് പിന്നീട് ജിയഖാന്‍ ആയി മാറുന്നത്.1988 ല്‍ ലണ്ടനിലെ ചെല്‍സയിലാണ് ജിയ ജനിയ്ക്കുന്നത്.ഇന്ത്യന്‍ അമേരിയ്ക്കന്‍ വംശജനായ അലി റിസ്വി ഖാന്റെയും 1980 കളിലെ ബോളിവുഡ് നായിക റാബിയ അമീന്റെയും മകളാണ് ജിയ. 18 മത്തെ വയസ്സിലാണ് അവര്‍ അമിതാഭ്ബച്ചനൊപ്പം അഭിനയിച്ചത്.












Click it and Unblock the Notifications