കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പരന്പരാഗതചന്ത ഒക്ടോബറില്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: അറബി നാടിന്റെ പാരമ്പര്യത്തിന് മാറ്റ് കൂട്ടാനായി ദുബായില്‍ പുതിയ ചന്ത വരുന്നു. ഒരു ചന്ത നിര്‍മ്മിച്ചാലെന്ത് മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് കരുതണ്ട. ഒരു വെറും ചന്തയ്ല്ല ഒക്ടോബറില്‍ നിലവില്‍ വരുന്നത്. പകരം അറബിനാട്ടിലെ തനത് വിഭവങ്ങളും പരമ്പരാഗത വസ്തുക്കളും മാത്രം വില്‍ക്കുന്ന ഒരു ചന്തയാണ് ലക്ഷ്യമിടുന്നനത്. ചുരുക്കം പറഞ്ഞാല്‍ ഇവിടെ നിന്ന് എന്ത് വാങ്ങിയായും ഒരു അറബി ടച്ച് അതില്‍ ഉണ്ടായിരിയ്ക്കുമെന്ന് സാരം.

5.7 മില്ല്യന്‍ ദിര്‍ഹമാണ് നിര്‍മ്മാണച്ചെലവ് .4,600 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിന് . 100 കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ നിര്‍മ്മിക്കാന്‍ പാകത്തിലാണ് നിര്‍മ്മാണം. ഒക്ടോബറില്‍ ആയിരിക്കും ഇവ സജ്ജമാവുക.

അറബിക് വാസ്തുശില്‍പ്പം അനുസരിച്ചാണ് നിര്‍മ്മാണം. ഇവിടെ പരമ്പരാഗത ഭക്ഷണശാലകള്‍, പലഹാരങ്ങള്‍, സ്ത്രീകള്‍ക്കായുള്ള പ്രാര്‍ത്ഥനാ മുറികള്‍, ആഘോഷങ്ങള്‍ക്കായി പ്രത്യേകം മുറികള്‍, വെള്ളിയാഴ്ച ചന്തകള്‍ക്കായി പുത്തന്‍ക്രമീകരണങ്ങള്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്. ദുബായ് മുന്‍സിപ്പാലിറ്റി ആര്‍ക്കിടെക്റ്റ്വറല്‍ ഹെറിറ്റേജ് വകുപ്പിനെ 2013 ജൂണ്‍ 2 നാണ് പദ്ധതിയുടെ ചുമതല ഏല്‍പ്പിച്ചിരിയ്ക്കുന്നത്.

കടകളില്‍ നിന്നും തദ്ദേശീയമായി ഉത്പ്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ആയുധങ്ങള്‍, ആഭരണങ്ങള്‍, നാണയങ്ങള്‍, കരകൗശല വസ്തുക്കള്‍, പുസ്തകങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ മുതലായവ ലഭിക്കും.

കടകള്‍ ഉടന്‍ തന്നെ വാടകയ്ക്ക് നല്‍കുമെന്നും ഒക്ടോബര്‍മുതല്‍ ചന്ത പ്രവര്‍ത്തനമാരംഭിയ്ക്കുമെന്നും ഹെറിറ്റേജ് വകുപ്പിലെ ഡയറക്ടര് റാഷദ് ബുകാഷ് പറഞ്ഞു.

English summary
A new Traditional Souq set to open in Deira will offer all that belongs to traditional Emirati life and they will be locally made
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X