കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങല്‍ വിദഗ്ധര്‍ക്ക് കൂട്ടായി പട്ടിക്കുട്ടിയോ?

  • By Aswathi
Google Oneindia Malayalam News

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടില്‍ വെള്ളത്തില്‍ മുങ്ങിപ്പോയവരെ മണത്തു കണ്ടുപിടിക്കാന്‍ മുങ്ങല്‍ ദൗത്യ സേനയ്‌ക്കൊപ്പം ഇനി സാഷയുമുണ്ടാവും. ആരാണീ സാഷാ എന്നാവും? വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു പരിശീലനം സിദ്ധിച്ച ഇംഗ്ലണ്ടിലെ ആദ്യത്തെ പെണ്‍ പട്ടി കുട്ടിയാണ് സാഷ. ബോള്‍ട്ടന്‍ മൗണ്ടന്‍ ടീമിലെ അംഗമായ ഡേവ് മാര്‍ഷ പരിശീലനം നല്‍കിയ സാഷയ്ക്ക് വെള്ളത്തില്‍ മുങ്ങിയവരുടെ മൃതദേഹം 100 അടി അകലെ നിന്നു വരെ മണത്തു കണ്ടു പിടിക്കാന്‍ കഴിയും.

ഏഴ് മാസം പ്രായമുള്ളപ്പോള്‍ പരിശീലനം ലഭിച്ചു തുടങ്ങിയ സാഷയ്ക്കിപ്പോള്‍ മുന്ന് വയസ്സാണ് പ്രായം. സാഷയെ ഡേവിഡിനു നല്‍കിയത് അയര്‍ലാന്റിലെ നായ പരിശീലകനായ നീല്‍ പവലാണ്. ഒരു വര്‍ഷമെടുത്താണ് കടലില്‍ മുങ്ങിയ മൃതദേഹങ്ങളെ കണ്ടെത്താന്‍ സാഷയ്ക്ക് പരിശീലനം നല്‍കിയത്. മനുഷ്യന്റെ മൃതദേഹത്തിനു സമാനമായ ഗന്ധമാണ് പന്നികള്‍ക്കുള്ളത് എന്നതു കൊണ്ടു തന്നെ ചത്ത പന്നികളെ ഉപയോഗിച്ചാണ് സാഷയ്ക്ക് പരിശീലനം നല്‍കിയത്.

ഓഗസ്തില്‍ നടക്കുന്ന ഔദ്യോഗിക പരീക്ഷണത്തില്‍ വിജയിക്കുന്നതോടെ സാഷ മുങ്ങല്‍ദൗത്ത്യ സേനയ്‌ക്കൊപ്പം ചേരാന്‍ പൂര്‍ണ യോഗ്യയാവും. ബോട്ടില്‍ സംഭവ സ്ഥലത്തെത്തുന്ന ടീം അദ്യം സാഷയെ വെള്ളത്തിലിറക്കി വിടും. വെള്ളത്തില്‍ മുങ്ങിയ ആളെ കണ്ടെത്തുന്നതോടെ സാഷ കുരച്ച് ബഹളമുണ്ടാക്കി മുങ്ങല്‍ വിദഗ്ധരെ വിവരമറിയിക്കും. മാഞ്ചസ്റ്ററിലെ ബോള്‍ട്ടന്‍ മൗണ്ടന്‍ റെസ്‌ക്യു ടീമിന്റെ കൂടെയായിരിക്കും സാഷ തന്റെ കഴിവുകള്‍ വിനിയോഗിക്കുന്നത്.

English summary
A sniffer dog has become the first in Britain to be specially trained to search for bodies underwater.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X