കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിയാനന്‍മെന്‍ സ്‌ക്വറിലെ ആ അജ്ഞാതനെന്ത് സംഭവിച്ചു?

  • By Aswathi
Google Oneindia Malayalam News

Tiananmen Square
ബെയ്ജിങ്: ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല ജൂണ്‍ മൂന്നിന് 24 വര്‍ഷം പിന്നിട്ടു. 1989 ജൂണ്‍ മൂന്നിന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തില്‍ നിന്ന് കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഒരു കുട്ടം വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും നയിച്ച സമരത്തിനെതിരെ ചൈനീസ് പട്ടാളം നടത്തിയ കൂട്ടക്കൊലയില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന് ഇന്നും വ്യക്തമല്ല.

അന്ന് ഒരു വന്‍ യുദ്ധത്തിനെന്നപോലെ ഒട്ടേറെ ടാങ്കുകളുമായി ടിയാനന്‍മെന്നില്‍ മാര്‍ച്ച് നടത്തിയ പട്ടാളത്തിന് മുന്നിലേക്ക് അരുതെന്ന് തടഞ്ഞു കൊണ്ടെത്തിയ അജ്ഞാഞ്ജാതന്റെ തിരോധാനവും അദ്ദേഹത്തിന്റെ പേരുവിവരം പോലെ നിഗൂഡം. 241 പേര്‍ മാത്രമെ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് ചൈനയുടെ ഭാഷ്യം. എന്നാല്‍ അനൗദ്യേഗിക കണക്കു പ്രകാരം 7000 മുതല്‍ 10,000 വരെയാണ് മരണ സംഖ്യ. നിവധി പേര്‍ ജയിലിലും അടയ്ക്കപ്പെട്ടു. എന്നാല്‍ ഈ പട്ടികയിലൊന്നും ആ അജ്ഞാതന്റെ പേരില്ല.

ഹോങ്കോംങിലെ ഒരു പ്രഫസര്‍ പറയുന്നു അദ്ദേഹമൊരു പുരാവസ്തു ഗവേഷകനും തന്റെ സുഹൃത്തുമായിരുന്നെന്ന്. മറ്റു ചിലര്‍ പറയുന്നു, ചൈനയിലെ ദുര്‍ഭരണത്തിനിരയായി പ്രതിഷേധിക്കാന്‍ വന്നവരുടെ കൂട്ടത്തിലെ വിദ്യാര്‍ത്ഥിയോ തൊഴിലാളിയോ ഡോക്ടറോ അങ്ങനെ ആരോ ആയിരിക്കാമെന്ന്.

അജ്ഞാതന്റെ തിരോധാനത്തെ കുറിച്ചും പലരും പലതും അഭിപ്രയാപ്പെട്ടു. ചൈനീസ് പുറത്തുവിടാത്ത മരണ സംഖ്യയില്‍ ഒന്ന് അദ്ദേഹത്തിന്റേതാവാം, കൊല്ലപ്പെട്ടിരിക്കാം, ചിലപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോയിരിക്കാം. പക്ഷെ അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ തിരോധാനത്തെ കുറിച്ചും പറയുന്നതത്രയും ഊഹങ്ങള്‍ മാത്രമാണെന്ന് എല്ലാവര്‍ക്കും വ്യക്തം.

ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല സിനിമയാക്കിയപ്പോള്‍ അതിന്റെ അവസാനം രംഗം, പുതിയ തീരുമാനങ്ങളുമായി വിശാല വീഥിയിലൂടെ ഒരു ബാഗും തൂക്കി പോവുന്ന അജ്ഞാതനില്‍ അവസാനിക്കുന്നു.

English summary
What happened to Tank Man, China's most famous Tiananmen Square protester?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X