കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് കുന്ദ്രയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

Google Oneindia Malayalam News

ദില്ലി: വാതുവെപ്പ് വിവാദത്തില്‍ പെട്ട ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമ രാജ് കുന്ദ്രയോട് രാജ്യം വിട്ടുപോകരുതെന്ന് ദില്ലി പോലീസ്. രാജ് കുന്ദ്രയുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഐ പി എല്‍ മത്സരങ്ങളിലെ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും മാനേജ്‌മെന്റ് പോലീസ് നിരീക്ഷണത്തിലാണ്.

രാജസ്ഥാന്‍ റോയലിസിന്റെ ഉടമയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് രാജ് കുന്ദ്രയോട് ചോദിച്ചറിഞ്ഞിരുന്നു. ദില്ലിയിലെ ലോധി റോഡിലുള്ള പോലീസിന്റെ പ്രത്യേക കേന്ദ്രത്തിലാണ് രാജ് കുന്ദ്രയെ പോലീസ് ചോദ്യം ചെയ്തത്.

Raj Kundra

ആദ്യമായാണ് ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഒരു ടീം ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നത്. നേരത്തെ ചെന്നൈ ടീമിന്റെ സി ഇ ഒ ആയിരുന്ന ഗുരുനാഥ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാളുമായുള്ള ബന്ധം ചെന്നൈ ടീം നിഷേധിച്ചിരുന്നു.

ഐ പി എല്‍ മത്സരങ്ങളില്‍ ഒത്തുകളിച്ചതിന് ശ്രീശാന്ത്, ചവാന്‍, ചന്ദില എന്നീ കളിക്കാരെയും പന്ത്രണ്ടോളം ഇടനിലക്കാരും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ബോളിവുഡ് താരമായ വിന്‍ധു ധാരാസിംഗും ഒത്തുകളിക്കേസില്‍ പിടിയിലായവരില്‍ പെടും.

English summary
Delhi Police confiscated Rajasthan Royals owner Raj Kundra's passport in match fixing allegation in IPL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X