കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളെ കുറ്റം പറയില്ലെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് നാട്ടിലുണ്ടായ വിവാദങ്ങളില്‍ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്ക്ക് മനസ്താപം. വിവാദങ്ങളില്‍ ദു:ഖമുണ്ടെന്നും എന്നാല്‍ ഇതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്താനില്ല എന്നും രമേശ് ചെന്നിത്തല നയം വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ല. കെ പി സി സി പ്രസിഡണ്ട് എന്ന നിലയില്‍ തനിക്ക് പരിമിതികള്‍ ഉണ്ട്. പോരാത്തതിന് ഹൈക്കമാന്‍ഡ് ഇടപെട്ട വിഷയം കൂടിയാണ് ഇത്. പറയാനുളള കാര്യങ്ങള്‍ മറ്റൊരു വേദിയില്‍ വച്ച് വിശദാംശങ്ങള്‍ പറയുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു.

chennithala

മന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് പോലും രമേശ് ചെന്നിത്തല മറുപടി പറഞ്ഞില്ല. ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന കാര്യമാണ് ഇത്. അതിനാല്‍ ഇക്കാര്യത്തില്‍ മറുപടി പറയാനാകില്ല എന്ന് പറഞ്ഞ് ചെന്നിത്തല ക്ഷമാപണം നടത്തി. എന്നാല്‍ മന്ത്രിയാകാന്‍ വേണ്ടി അനൗദ്യോഗികമായ ചര്‍ച്ചകള്‍ നടന്നിരുന്നു എന്ന കാര്യം ചെന്നിത്തല തുറന്നുസമ്മതിച്ചു.

തന്നെ ആരുവിചാരിച്ചാലും സംഘടനാതലത്തില്‍ ഇല്ലാതാക്കാന്‍ കഴിയില്ല എന്നൊരു മുന്നറിയിപ്പുകൂടി രമേശ് ചെന്നിത്തല നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ വിഷമമുണ്ടാകുന്ന തരത്തില്‍ ഈ വിഷയം മാറിയിട്ടുണ്ട്. അതില്‍ തനിക്ക് ഖേദമുണ്ട്. സമുദായ സംഘടനകളോടുള്ള മൃദുസമീപനം ഒന്നുകൂടി പറയാതെ പറഞ്ഞുവെച്ച ശേഷമാണ് ചെന്നിത്തല മീറ്റ് ദ പ്രസ് പരിപാടി അവസാനിപ്പിച്ചത്.

English summary
KPCC President Ramesh Chennithala express regret in the recent controversy over his cabinet post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X