കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിയെ ചോദ്യം ചെയ്യും

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും നായകന്‍ എം എസ് ധോണിയെ ബി സി സി ഐ ചോദ്യം ചെയ്യും. ഒത്തുകളി വിവാദത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ നേരത്തെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വാതുവെപ്പ് കേസില്‍ പിടിയിലായ വിന്‍ധു ധാരാസിംഗ് സാക്ഷി ധോണിക്കൊപ്പം മത്സരങ്ങള്‍ കാണാനായി ഗ്യാലറിയിലിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

കളിക്കാരുടെ മാനേജിംഗ് കമ്പനിയായ റിതി സ്‌പോര്‍ട്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഷെയറുണ്ട് എന്ന ആരോപണങ്ങളാണ് ബി സി സി ഐ അന്വേഷിക്കുക. സുരേഷ് റെയ്‌ന, പ്രഗ്യാന്‍ ഓജ, ആര്‍ പി സിംഗ് തുടങ്ങിയ കളിക്കാരെ നിയന്ത്രിക്കുന്ന കമ്പനിയാണ് റിതി സ്‌പോര്‍ട്‌സ്. ഈ കമ്പനിയില്‍ ഓഹരിയുള്ള ധോണി കമ്പനിയുമായി കരാറുളള താരങ്ങളെ അവിഹിതമായി ഇന്ത്യന്‍ ടീമിലെടുക്കാന്‍ താല്‍പര്യം കാണിക്കുന്നു എന്നാണ് ആരോപണം.

msdhoni

ബി സി സി ഐ പ്രസിഡണ്ടിന്റെ താല്‍ക്കാലിക ചുമതലയുള്ള ജഗ്മോഹന്‍ ഡാല്‍മിയയാണ് ധോണിക്കെതിരായ അന്വേഷണത്തിന്റെ കാര്യം അറിയിച്ചത്. എന്നാല്‍ ചോദ്യം ചെയ്യന്‍ ഔദ്യോഗികമായിരിക്കുമോ എന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണ് ഇപ്പോള്‍ ധോണി.

ഇംഗ്ലണ്ടില്‍ നിന്നും തിരിച്ചുവന്ന ഉടനെ എം എസ് ധോണിയെ ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്. മുഴുവന്‍ കളിക്കാരും തങ്ങളുടെ ഷെയറുകള്‍ എവിടെയൊക്കെയാണ് ഉള്ളതെന്ന് വെളിപ്പെടുത്തണമെന്നും ബി സി സി ഐ ആവശ്യപ്പെട്ടു. കളിക്കാര്‍ക്ക് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഷെയറുകള്‍ വെളിപ്പെടുത്താന്‍ പ്രയാസം എന്നാണ് ബി സി സി ഐയുടെ ചോദ്യം.

English summary
BCCI may question Indian captain MS Dhoni on his holdings in companies that have raised questions about conflict of interest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X