Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയോട് സഹതാപം: ദിഗ് വിജയ്‌സിംഗ്

digvijay singh
ദില്ലി: അദ്വാനിയാണ് ബി ജെ പിയിലെ ഭീഷ്മപിതാമഹനെങ്കില്‍ ആരാണ് പാര്‍ട്ടിയിലെ ശകുനിയും ദുര്യോധനനും ധൃതരാഷ്ട്രരും? ചോദിക്കുന്നത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിംഗാണ്. ബി ജെ പി മഹാഭാരതത്തിലെ മറ്റ് കഥാപാത്രങ്ങളെ തിരഞ്ഞുകൊണ്ട് ട്വിറ്ററിലാണ് ദിഗ് വിജയ്‌സിംഗ് സംശയവുമായെത്തിയത്.

എല്‍ കെ അദ്വാനിയോട് പാര്‍ട്ടി നന്ദികേട് കാട്ടി എന്ന പരാതിയും ദിഗ് വിജയ്‌സിംഗിനുണ്ട്. അദ്വാനിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സഹതാപം രേഖപ്പെടുത്താനും കോണ്‍ഗ്രസ് നേതാവ് മറന്നില്ല. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ബി ജെ പിക്ക് ക്ഷീണം ചെയ്തു എന്നും മോഡിയുടെ രംഗപ്രവേശം കോണ്‍ഗ്രസ് കാര്യമായെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോഡിയെ പേടിക്കുന്നില്ലെങ്കിലും മോഡിക്കെതിരെ കനത്ത ആക്രമണമാണ് ദിഗ് വിജയ്‌സിംഗ് നടത്തിയത്. തന്നെ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കന്മാരെ ചതിച്ച ആളാണ് മോഡി. വിശ്വസിച്ചവരെ നരേന്ദ്രമോഡി ചതിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബി ജെ പി അധ്യക്ഷന്‍ രാജ് നാഥ് സിംഗിന് മുന്നറിയിപ്പ് നല്‍കാനും ദിഗ് വിജയ്‌സിംഗ് മറന്നില്ല.

ബി ജെ പിക്ക് വേണ്ടി അദ്വാനി ചെയ്ത സംഭാവനകളെല്ലാം ദിഗ് വിജയ്‌സിംഗിന് നല്ല ഓര്‍മയുണ്ട്. 1984 ല്‍ 2 സീറ്റ് എന്ന നിലയില്‍ നിന്നും 182 സീറ്റ് വരെ ബി ജെ പിയെ വളര്‍ത്തിയത് അദ്വാനിയാണ്. അദ്വാനിക്ക് വേണ്ട പരിഗണന കൊടുത്തില്ല. നരേന്ദ്രമോഡിയെ കാര്യമായി എടുക്കുന്നില്ലെന്നും ദിഗ് വിജയ്‌സിംഗ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+