കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോഡ്രൈവറെ കൊന്ന പ്രതി പിടിയില്‍

  • By Meera Balan
Google Oneindia Malayalam News

കല്യാണ്‍: മുംബൈയിലെ കല്യാണില്‍ ഓട്ടോറിക്ഷാഡ്രൈവറെ യാത്രക്കാരന്‍ കൊന്നു.യാത്രക്കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനല്‍ കലാശിചച്ത്. മെയ് 29 നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.

Police

സംഭവം നടക്കുന്നതിങ്ങനെ ; പ്രതിയായ 21 വയസ്സുകാരന്‍ സയ്യിദ് സഹിര്‍ അലി റിസ്വാനും സുഹൃത്ത് മുഹമ്മദും കൂടി കൊല്ലപ്പെട്ട വിനയ് മിശ്ര(29) ന്റെ ഓട്ടോറിക്ഷയില്‍ ഭിവന്തി മുതല്‍ കല്യാണ്‍ റെയില്‍വേസ്‌റ്റേഷന്‍ വരെ യാത്ര ചെയ്തു. സ്‌റ്റേഷന്‍ എത്തിയപ്പോള്‍ യാത്രക്കൂലിയെച്ചൊല്ലി തര്‍ക്കമായി. തര്‍ക്കത്തിനിടിയില്‍ റിസ്വാന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് മിശ്രയുടെ തലയ്ക്ക് അടിച്ചു. മിശ്ര കൊല്ലപ്പെട്ടു.

അതിനുശേഷം സമീപത്തെ സ്‌നാനഘട്ടത്തിലേക്ക് ഇയാളുടെ മൃതശരീരത്തേയും ഓട്ടോറിക്ഷയെയും തള്ളി. മിശ്രയുടെ ബന്ധു ഇയാളെ കാണ്‍മാനില്ല എന്ന് പറഞ്ഞ് ബസര്‍പേത് പൊലീസില്‍ നല്‍കിയ പരാതിയിലാണ് സത്യങ്ങള്‍ പുറത്തറിയുന്നത്. റിസ്വാന്‍ പൊലീസ് പിടിയിലായെങ്കിലും മുഹമ്മദ് രക്ഷപ്പെട്ടു.

English summary
A 21-year-old has been arrested for killing an auto driver, Vinay Mishra (29), after a row over fare. Mishra's body was found near Kalyan creek last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X