കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈ മുതല്‍ എസ്എംഎസിലുടെ ട്രെയിന്‍ടിക്കറ്റ് !

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ജൂലൈ ഒന്ന് മുതല്‍ റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഒരു എസ് എംഎസ് മാത്രം അയച്ചാല്‍ മതി. രാജ്യത്തെ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് രംഗത്ത് വിപ്ളവകരമയ മാറ്റമാണ് എസ്എംഎസ് ബുക്കിംഗ് നിലവില്‍ വരുന്നതോടെ ഉണ്ടാകുന്നത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് (IRCTC) യാണ് ഇന്റര്‍നെറ്റ് അധിഷ്ടിതമല്ലാത്ത സംവിധാനം, എസ്എംഎസ് അയക്കുന്നതിനായി രൂപവത്ക്കരിച്ചിരിക്കുന്നത്.

Train, Picture

ഇന്റര്‍നെറ്റ് ഉപയോഗിച്ചല്ല എസ്എംഎസ് സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും പണം അടയ്ക്കുന്നതും. അതുകൊണ്ട് തന്നെ ഈ സേവനം ഉപയോഗിക്കുന്നതിന് സ്മാര്‍ട്ട് ഫോണുകള്‍ വേണമെന്ന് നിര്‍ബന്ധമില്ല. സാധാരണ ഫോണുകളില്‍ നിന്നും സേവനം ലഭ്യമാക്കാം.

മെനു അധിഷ്ടിതമായ ഡയലിംഗ് സര്‍വ്വീസാണ് ഉപയോഗിക്കുന്നത് ഇതിനെ അണ്‍ സ്ട്രക്‌ച്ചേര്‍ഡ് സപ്ളിമെന്ററി ഡേറ്റ(USSD) എന്ന് പറയുന്നു. ഈ മെനുവിനല്‍ പറയുന്ന നമ്പരിലേക്ക് വിളിച്ച് സീറ്റ് ബുക്ക് ചെയ്യാം. അതിനുശേഷം മൊബൈല്‍ വഴിതന്നെ പണം അടയ്ക്കാനും കഴിയും.

എസ്എംഎസ് സേവനം ഉപയോഗപ്പെടുത്തുന്നവര്‍ പണം റെയില്‍വേയില്‍ അടയ്ക്കുന്നതിനായി ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ മണി ഐഡന്റിഫെയര്‍(MMID) ഏഴ് അക്കമുള്ള നമ്പര്‍ സ്വന്തമാക്കണം. അപ്പോള്‍ USSD സംവിധാനം വഴി മൊബൈലിലൂടെ തന്നെ പണം അടയ്ക്കാന്‍ സാധിയ്ക്കും.

ആറ് ബര്‍ത്ത് അല്ലെങ്കില്‍ ആറ് സീറ്റ് ഇത്തരത്തില്‍ ഒറ്റത്തവണ കൊണ്ട് ബുക്ക് ചെയ്യാം.

IRCTC യില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കും സേവനം ഉപയോഗിക്കാം. ഇതിനായി മൊബൈല്‍ നമ്പറിനെ IRCTC യുമായും ബാങ്കുമായും ബന്ധിപ്പിക്കണം. ലഭിക്കുന്ന MMID ക്ക് വണ്‍ ടൈം പാസ്‌വേര്‍ഡ് ആയിരിക്കും.
അതിനുശേഷം നിര്‍ദ്ദേശിക്കപ്പെട്ട നമ്പറിലേക്ക് BOOK എന്ന് ടൈപ്പ് ചെയ്യുക.

അപ്പോള്‍ ട്രാന്‍സാക്ഷന്‍ ഐഡി ലഭിയ്ക്കും. പണം അടയ്ക്കുന്നതിനായി നിര്‍ദ്ദേശിക്കുന്ന നമ്പറിലേക്ക് PAY എന്ന് ടൈപ്പ് ചെയ്താല്‍ മതി.

USSD വഴി എസ് എം എസ് സേവനത്തിനായി നല്‍കിയിട്ടുള്ള നന്പറില്‍ വിളിയ്ക്കുക. അതില്‍ നിന്നും 'ബുക്ക് ടിക്കറ്റ് ' തെരഞ്ഞെടുക്കുക. അതിനുശേഷം 'റിസര്‍വേഷന്‍ 'എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഒടുവില്‍ സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, തീയതി മുതലായവ രേഖപ്പെടുത്തുക.
പണം അടയ്ക്കുന്നതിനായി മൊബൈലിലെ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ടിക്കറ്റ് ഉറപ്പായെങ്കില്‍ IRCTC നിങ്ങള്‍ക്ക് എസ് എം എസ് അയക്കും.

English summary
Train passengers will be able to use their mobile phones to book tickets through a simple text-messaging-based facility or a menu-based dialling service from July 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X