ലഷ്കര്‍-ഇ-ത്വയ്ബയെ നിയന്ത്രിക്കുന്നത് ഐഎസ്ഐ;യുഎസ്
വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ലഷ്‌കര്‍ -ഇ- ത്വയ്ബയ്ക്ക് പാകിസ്താന്‍ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധമുണ്ടെന്ന് അമേരിക്ക. 2008 ല്‍ ഇന്ത്യയില്‍( മുംബൈ) ലഷ്‌കര്‍ നടത്തിയ സ്‌ഫോടനത്തില്‍ 100 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്കറിനെ നിയന്ത്രിക്കുന്നത് ഐഎസ്ഐയാണെന്നും അമേരിയ്ക്ക.

ഇന്ത്യയില്‍ അക്രമണം നടത്തുന്നതിന് തീവ്രവാദ സംഘടനയെ പാകിസ്താന്‍ സഹായിച്ചിരുന്നു. പാകിസ്താനില്‍ അതിശക്തമായ രീതിയില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ വളരുകയാണെന്നും ചിലപ്പോള്‍ ഇവര്‍ അമേരിയ്ക്കയെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഐഎസ് ഐയുടെ അല്‍ഖ്വയ്ദ, ലഷ്‌കര്‍ ബന്ധങ്ങള്‍ക്ക് തെളിവുണ്ടെന്നും അമേരിക്ക പറയുന്നു.
അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദനെ അമേരിക്ക പിടികൂടുന്നത് പാകിസ്താനിലെ അബോട്ടാബാദില്‍ നിന്നാണ്.
എന്നാല്‍ നിലവില്‍ അമേരിക്കയില്‍ അക്രമണങ്ങള്‍ നടത്താന്‍ ലഷ്‌ക്കറിന് തീരുമനിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് സ്റ്റീഫന്‍ ടാങ്കെല്‍ എന്ന ഭീകര വിരുദ്ധ സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications