കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് വീണ്ടും അറസ്റ്റില്‍

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫിന് വീണ്ടും അറസ്റ്റ്. ബേലസീര്‍, ബുഗ്തി വധക്കേസുകളിലും പാകിസ്ഥാനില്‍ ജഡ്ജിമാരെ തടങ്കലില്‍ വച്ചതിനുമാണ് ഇപ്പോള്‍ മുഷ്‌റഫിനെ അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിനിടയില്‍ മൂന്ന് വ്യത്യസ്ത കേസുകളിലായി ഇത് നാലാം തവണയാണ് പര്‍വേസ് മുഷ്‌റഫിനെ അറസ്റ്റ് ചെയ്യുന്നത്.

മുഷറഫ് പാകിസ്ഥാന്റെ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉത്തരവു പ്രകാരം നടത്തിയ സൈനിക നടപടിയിലാണ് 2006 ഓഗസ്തില്‍ അക്ബര്‍ ബുഗ്തി കൊല്ലപ്പെട്ടത്. ഈ കേസില്‍ മുഷ്‌റഫിന്റെ ജാമ്യാപേക്ഷ തള്ളിയ ബലൂചിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി കഴിഞ്ഞ ദിവസം അദ്ദേഹത്തന്റെ അറസ്റ്റിന് ഉത്തരവിടുകയായിരുന്നു.

Pervez Musharraf

ബലൂചിസ്ഥാന്‍ പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് മുഷ്‌റഫിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരം കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ടാഴ്ച്ചത്തേക്ക് മുഷ്‌റഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്തു.

സുരക്ഷാ ക്രമീകരണങ്ങളെ കണക്കിലെടുത്ത നേരത്തെ മറ്റൊരു കേസിന് അറസ്റ്റ് ചെയ്ത മുഷ്‌റഫിനെ അദ്ദേഹത്തിന്റെ ഫാം ഹൗസ് സബ് ജയിലായി പ്രഖ്യാപിച്ച് അവിടെ പാര്‍പ്പിച്ചിരുന്നു. ഇത്തവണയും ഫാം ഹൗസില്‍ തന്നെ പാര്‍പ്പിക്കാനാണ് സാധ്യത.

English summary
Pervez Musharraf, former Pakistan president, formally arrested in Akbar Bugti murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X