ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ പനിബാധിച്ചു മരിച്ചു

മരത്തില്‍ നിന്ന് വീണ് അരയ്ക്ക് താഴെ തളര്‍ന്നതില്‍ പിന്നെ വിജയകുമാര്‍ മാനസികമായി തളര്‍ന്നിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. മൂന്നു മാസം മമ്പ് ഇയാള്‍ കലു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കൊലപാതക ശ്രമമാണെന്ന് നാട്ടുകാരും ബന്ധക്കളും വിശ്വസിച്ചിരുന്നു. എന്നാല്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയപ്പോള്‍ വിജയകുമാര്‍ തന്നെയാണ് കാല്‍ മുറിച്ചതെന്ന് മനസ്സിലായി. പൊലീസിനോട് ഇയാള്‍ അത് സമ്മതിക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജിലെ ശാസ്ത്രക്രിയയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തില്‍ ഇരിക്കുമ്പോഴാണ് പനി ബാധിച്ചത്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വാന്തനാ ചികിത്സാ പദ്ധതിയില്‍പ്പെട്ടിരുന്ന വിജയകുമാര്‍ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അധികൃതരെയും ആശാവര്‍ക്കര്‍മാരെയും കണ്ടിരുന്നു. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തിരുഞ്ഞു പോലും നോക്കിയില്ലെന്ന് വിജയകുമാറിന്റെ ഭാര്യ മിനി പറയുന്നു.












Click it and Unblock the Notifications