കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ നാശം വിതച്ചു കൊണ്ട് കനത്തമഴ

  • By Aswathi
Google Oneindia Malayalam News

Rain
ദില്ലി: ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ മഴ കനത്തു. രാജ്യത്തിന്റെ പലഭാഗങ്ങളിലായി മഴയെ തുടര്‍ന്നുള്ള പ്രകൃതി ദുരന്തങ്ങള്‍ വന്‍ നാശം വിതച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലായി വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും 62 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി.

ഉത്തരാഖണ്ഡിലാണ് മഴ ഏറ്റവും കൂടുതന്‍ നാശം വിതച്ചത്. കനത്തമഴയില്‍ റോഡുകളും പാലങ്ങളും തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചു പോയി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഉത്തരാഖണ്ഡില്‍ 37 പേര്‍ മരിച്ചതായും 19 പേര്‍ക്ക് പരിക്കേറ്റതായും 164 കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശക്തമായ മഴയില്‍ ഗംഗയിലെയും യമുനയിലെയും ഇവയുടെ ഉപനദികളിലെയും ജലനിരപ്പ് ഉയര്‍ന്നത് വെള്ളപ്പൊക്കത്തിനിടയാക്കി. കേദാര്‍നാഥില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇരുപത്തിയഞ്ചിലേറെ പേരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യവും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയെങ്കിലും മഴ നിലയ്ക്കത്തതിനാല്‍ അതും തടസ്സപ്പെട്ടു.

മാണ്ഡയില്‍ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയ മുഖ്യമന്ത്രി വീര്‍ഭദ്രസിങ് ഉള്‍പ്പടെ എണ്ണൂറോളം പേരാണ് ഹിമാചലിലെ സംഗ്ല താഴ്‌വാരയില്‍ കുടുങ്ങിയിരിക്കുന്നത്. കിന്നൗര ജില്ലയില്‍ 25 വിദേശികളും ദൂരദര്‍ശന്‍ സംഘവും കുടുങ്ങി പോയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചാര്‍ധാം, മാനസരോവര്‍ യാത്രകള്‍ മാറ്റിവച്ചു.

English summary
Heavy rains wreak havoc in Uttarakhand, 62 dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X