കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിയടങ്ങാതെ മണ്‍സൂണ്‍മഴ; ഉത്തരേന്ത്യയില്‍ വന്‍നാശം

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യയില്‍ വന്‍ നാശം വിതച്ചു കൊണ്ട് മണ്‍സൂണ്‍ മഴ കനക്കുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേര്‍ മരിച്ചതായും 70,000 പേര്‍ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ട്. 500 ല്‍ അധികം ആളുകളെ കണ്ടെത്താത്തതു കൊണ്ട് മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

പെട്ടന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് കേദാര്‍നാഥില്‍ വന്‍ നാശം സൃഷ്ടിച്ചതെന്ന് രക്ഷപ്പെട്ടു പുറത്തെത്തിയവര്‍ പറയുന്നു. കേദാര്‍നാഥില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 45 പൊലീസുകാരെ കാണാതായി. ഇവിടെ കുടുങ്ങിപോയ 600 ഒളം തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയെങ്കിലും 6000 പേര്‍ ഇപ്പഴും അപകടത്തിലാണ്.

മഴ നിര്‍ത്താതെ തുടരുന്ന സാഹചര്യത്തില്‍ യമുനോത്രി, ഗംഗോത്രി, കേദര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള തീര്‍ത്ഥാടനം സര്‍ക്കാര്‍ താല്‍ക്കാലികമായി റദ്ദാക്കി. രുദ്രപ്രയാഗില്‍ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഒരു കുടുംബത്തിലെ ഏഴു തീര്‍ത്ഥാടകരാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഗംഗം, യമുന നദികള്‍ കരകവിഞ്ഞൊഴുകുന്നതാണ് അപകടങ്ങള്‍ക്കുള്ള മുഖ്യകാരണം. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ഉത്തരാഖണ്ഡ് മുഖ്യ മന്ത്രി വിജയ് ബഹുഗുണ ഹരിയാന മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനത്തിനായി പത്തു കോടി രുപ ഹരിയാന സര്‍ക്കാര്‍ അനുവദിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആറു ഹെലികോപ്റ്റരുകളും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുത്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ കിന്നൗര ജില്ലയില്‍ കുടുങ്ങി കിടക്കുകയായിരുന്ന മുഖ്യമന്ത്രി വീരഭദ്രസിങിനെ ഹെലികോപ്റ്റര്‍ സഹായത്തോടെ സുരക്ഷിത സ്ഥലത്ത് എത്തിച്ചു.

ഗഡ്‍വാള്‍ ശ്രീനഗര്‍

ഗഡ്‍വാള്‍ ശ്രീനഗര്‍

ഗംഗനദി കരകവിഞ്ഞൊഴുകിയപ്പോള്‍ തകര്‍ന്നു പോയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്

ഉത്തരഖണ്ഡ്

ഉത്തരഖണ്ഡ്

കനത്ത മഴയെ തുടര്‍ന്ന് ഉത്തരഖണ്ഡില്‍ ഒലിച്ചു പോവുന്ന വാഹനങ്ങള്‍

ഋഷികേശ്

ഋഷികേശ്

കനത്തമഴയില്‍ ഗംഗ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ആഞ്ഞടിച്ച തിരമാലയില്‍ മുങ്ങാനൊരുങ്ങുന്ന ശിവന്റെ പ്രതിമ

രുദ്രപ്രയാഗ്

രുദ്രപ്രയാഗ്

ഗംഗ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ രുദ്രപ്രയാഗില്‍ പാലം വെള്ളത്തിലാണ്ടു

ചമോലി

ചമോലി

ഉത്തരാഖണ്ഡില്‍ മന്ദാകിനി നദികരകവിഞ്ഞൊഴുകിയപ്പോള്‍

ഡറാഡൂണ്‍

ഡറാഡൂണ്‍

വെള്ളപ്പൊക്കമുണ്ടായ സ്ഥലം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ

മാംഗ്ലൂര്‍

മാംഗ്ലൂര്‍

മണ്‍സൂണ്‍ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ തകര്‍ന്ന വീടുകള്‍

ദില്ലി

ദില്ലി

കനത്ത മഴയ്ക്കു ശേഷം വെള്ളം നിറഞ്ഞ റോഡിലൂടെ തുഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍

സഹാറന്‍പൂര്‍

സഹാറന്‍പൂര്‍

മഴയെ തുടര്‍ന്ന് വെള്ളം കേറിയ താമസസ്ഥലത്തു നിന്ന് മാറുന്ന ഗ്രാമവാസികള്‍.

English summary
Heavy rains wreak havoc in Uttarakhand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X