ഉത്തരേന്ത്യയില്‍ പ്രളയം; മരണം 182 കവിഞ്ഞു
ദില്ലി: മണ്‍സൂണ്‍ മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 182 കവിഞ്ഞു. ആയിരങ്ങളെ കാണാതായതായും പതിനായിരങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 150 ല്‍ അധികം പേര്‍ ഉത്തരാഖണ്ഡഡില്‍ മാത്രം മരിച്ചതായാണ് കണക്ക്. സൈന്യം അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും കനത്ത മഴ അതും മുടക്കുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ 26 ഹെലികോപ്റ്ററുകള്‍ വിട്ടുകൊടുത്തിട്ടുണ്ട്. കേദര്‍നാഥ്, ബദരിനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. ഹിമാലയന്‍ സുനാമി എന്ന വിശേഷിക്കപ്പെടുന്ന പെരും വെള്ളപ്പൊക്കമാണ് കേദര്‍നാഥില്‍ വന്‍ ദുരന്തത്തിന് കാരണമായത്.
മിന്നല്‍ പ്രളയമുണ്ടായ കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടം ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. കേദര്‍നാഥില്‍ പുരാതനമായ ഒരു ക്ഷേത്രമൊഴികെ ക്ഷേത്രസമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളെല്ലാം തകര്‍ന്നു. കേദാര്‍ സ്തൂപം എന്നറിയപ്പെടുന്ന മഞ്ഞുകട്ട തകര്‍ന്ന് ചാര്‍ബാരി ജലസംഭരണിയുടെ സംരക്ഷണഭിത്തി തകര്‍ത്തതാണ് വന്‍ ദുരന്തത്തിനിടയാക്കിയത്.
മന്ദാകിനി നദി കരകവിഞ്ഞൊഴുകിയപ്പോള്‍ അമ്പതു പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 17 പേര്‍ മരിച്ചത് രക്ഷപ്പെടാനുള്ള തിരക്കിനിടെയാണ്. പലയിടങ്ങളിലായി ഒറ്റപ്പെട്ടു പോയവരെ ഇനിയും കണ്ടത്താത്തതു കൊണ്ട് മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഋഷികേശ്-
ഗംഗ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെള്ളത്തില്‍ ആണ്ടു പോവുന്ന കെട്ടിടങ്ങള്‍

ഹേംകുണ്ഡ്
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉത്തരഖണ്ഡിലെ ഹേംകുണ്ഡില്‍ കുടുങ്ങിപോയ തീര്‍ത്ഥാടകരെ രക്ഷിക്കുന്ന സൈനികര്‍.

ദില്ലി
യമുനാ നദിക്കു സമീപം വാഹനങ്ങള്‍ വെള്ളത്തില്‍ ആണ്ടുപോവുന്നത് നോക്കി നില്‍ക്കേണ്ടി വന്ന നാട്ടുകാര്‍.

ചമോലി
വെള്ളപ്പൊക്കത്തെ തുടര്‍ന്ന ഉത്തരഖണ്ഡിലെ ചമോലിയില്‍ നിന്നുള്ള ദൃശ്യം.

ചമോലി 1
ഉത്തരഖണ്ഡിലെ ചമോലിയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടുകള്‍

മുംബൈ
കനത്ത മഴയില്‍ മണ്ണിച്ചിലുണ്ടായപ്പോള്‍. ക്രയിന്‍ ഉപയോഗിച്ച് മണ്ണ് മാറ്റുന്ന പൊലീസ് ഉദ്യോഗസ്ഥര്‍

ദില്ലി
യമുന നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിയ ദില്ലിയിലെ റിങ് റോഡ്

ബ്ജ്‌നോര്‍
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന സൈനികര്‍












Click it and Unblock the Notifications