ടിപിയെക്കുറിച്ച് സിനിമ സംവിധായകന് ഭീഷണി

ടിപി അമ്പത്തിയാറ് വയസ്, അമ്പത്തിയൊന്ന് വെട്ട് എന്നപേരിലാണ് ടിപിയുടെ കഥ മൊയ്തു ചലച്ചിത്രമാക്കുന്നത്. 2012ലെ ഓണത്തിന് ചിത്രീകരണം തുടങ്ങാനിരുന്ന ചിത്രം പലപ്പോഴായുള്ള ഭീഷണികള്‍ കാരണം നീണ്ടുപോവുകയും നിര്‍മ്മാതാക്കള്‍ പിന്മാറുകയും ചെയ്യുകയായിരുന്നുവത്രേ.
ടിപിയുടെ മരണത്തിന് സപിഎമ്മിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് മൊയ്തുവിന്റെ ചിത്രത്തിന്റെ തിരക്കഥ. സിപിഎമ്മിനെ അതേ പേരില്‍ത്തന്നെയാണ് സിനിമയില്‍ പ്രതിപാദിയ്ക്കുന്നത്. ടിപി വധശേഷം പ്രതികളെ ഒളിപ്പിച്ച രീതികളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരക്കഥയിലുണ്ട്. ഇതെല്ലാം ഭീഷണിയ്ക്ക് കാരണമാണത്രേ.
ഭീഷണികാരണം പല നിര്‍മ്മാതാക്കളും പിന്‍മാറിയെന്നും ഇതോടെ സിനിമയുടെ ചിത്രീകരണം ഏറെക്കുറെ മുടങ്ങിയെന്നും മൊയ്തു പറയുന്നു. ഇന്റര്‍നെറ്റ് ഫോണിലൂടെയാണ് ഭീഷണിവിളികള്‍ വരുന്നത്. ഇക്കാര്യം കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് അത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയേയ്ക്കുമെന്നും മൊയ്തു പറഞ്ഞു.
ടിപിയുടെ ഒന്നാം രക്തസാക്ഷിത്വ ദിനത്തില്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ടിപിയുടെ മകന്‍ അഭിനന്ദും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ടൈറ്റില്‍ സോങും ചിത്രീകരിച്ചിട്ടുണ്ട്. ഭീഷണിയെ മറിടകന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്‍ബലത്തോടെ സിനിമ പൂര്‍ത്തിയാക്കുമെന്നാണ് മൊയ്തു പറയുന്നത്. എന്ത് ഭീഷണിയെ നേരിട്ടും സിനിമയെടുക്കാന്‍ സഹായിക്കാമെന്ന് ഒരു ക്യാമറാമാന്‍ വാക്കുനല്‍കിയിട്ടുണ്ടെന്നും മൊയ്തു വ്യക്തമാക്കി. ടിപിയെക്കുറിച്ച് സിനിമയെടുക്കാനാഗ്രഹിയ്ക്കുന്ന മൊയ്തു ഒരു സിപിഎം അനുഭാവിയാണ്.












Click it and Unblock the Notifications