Get Updates
Get notified of breaking news, exclusive insights, and must-see stories!

പോണ്‍സൈറ്റുകളുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യ

ദില്ലി: ഇന്ത്യയില്‍ ബലാത്സംഗങ്ങളും സത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിക്കുന്നതിന് കാരണം പോണോഗ്രാഫിയാണെന്നാണ് വിലയിരുത്തല്‍. ഈ കണ്ടെത്തലുകളുടെയൊക്കെ പശ്ചാത്തലത്തിലാണ് അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അന്താരാഷട്ര ഇന്റര്‍നെറ്റ് നിയമങ്ങള്‍ ഇന്ത്യക്ക് വിനയാകുന്നു.

Sunny , Leone

2013 ജൂണ്‍ 13 ന് 39 വെബ് സൈറ്റുകളാണ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടത്. ഇവയില്‍ നിന്നെല്ലാം വന്‍തോതില്‍ അശ്ലീല ദൃശ്യങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയില്‍ തന്നെ നല്ല ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വെബ്സൈറ്റുകള്‍ നിരോധിക്കുന്നതില്‍ ഇന്ത്യയുടെ നിലപാട് സുതാര്യമല്ല എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കുട്ടികളുടെ പോണോഗ്രാഫിക് ദൃശ്യങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമായി നിരോധിച്ചിരിയ്ക്കുകയാണ് എന്നാല്‍ അഡള്‍ട്ട് പോണോഗ്രഫി നിരോധിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യക്ക് പുറത്ത് നിന്നുമുള്ള സൈറ്റുകള്‍ക്ക് യുഎസ് നിയമം മാത്രമേ ബാധകമാവുന്നുള്ളൂ. ചുരുക്കത്തില്‍ പോണ്‍സൈറ്റുകളെ നിരോധിക്കുക തലവേദനയായിരിക്കുകയാണ്.

നീലച്ചിത്രങ്ങളുടെ നിര്‍മ്മാണത്തിനായി പ്രായപൂര്‍ത്തിയായവരെയാണ് ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം (ഡിഒടി) ആണ് ഇന്റര്‍നെറ്റ് ദാതാക്കളോട് 39 സൈറ്റുകളെ ഇന്ത്യയില്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഓരോ വെബ്സൈറ്റും നിര്‍ത്തലാക്കുന്നതിനുള്ള വ്യക്തമായ കാരണം ഡിഒടി പറഞ്ഞിട്ടില്ല.

നിരോധിച്ച സൈറ്റുകളുടെ യുആര്‍എല്‍ നല്‍കുമ്പോള്‍ നിങ്ങള്‍ തിരയുന്ന സൈറ്റ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിയുക. പോണാഗ്രാഫി കാണുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിച്ചിട്ടില്ല. എന്നാ്ല്‍ 2011 ലെ ഐടി നിയമപ്രകാരം വെബില്‍ ജനങ്ങള്‍ എന്ത് കാണണമെന്ന് തീരുമാനിക്കാമുള്ള അധികാരം സര്‍ക്കാരിനുണ്ട്.

ഇതിന്‍പ്രകാരം സൈബര്‍ കഫേകളില്‍ നീലച്ചിത്രം കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും കുറ്റകരമാണ് എന്ന് നോട്ടീസ് പതിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.

ചൈനയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലുമൊക്കെ നീലച്ചിത്രങ്ങള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ആളുകള്‍ വിവിധ സ്രോതസുകളിലൂടെ ഇവ ഉപയോഗിക്കുന്നുണ്ടെന്നും സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റി (CIS) ഡയറക്ടര്‍ സുനില്‍ എബ്രഹാം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളും ഇത്തരം സൈറ്റുകള്‍ നിരോധിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതില്‍ സര്‍ക്കാര്‍ സുതാര്യത കാത്ത് സൂക്ഷിക്കണമെന്നും ഏത് സൈറ്റ് എന്ത് കാരണം കൊണ്ട് നിരോധിച്ചു എന്ന് ജനങ്ങളെ വ്യക്തമായി അറിയിക്കണമെന്നും എബ്രഹാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+