കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതിബില്‍ കണ്ട് ഹൃദയംപൊട്ടി മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊളംബോ: ബില്‍ കണ്ട് ബോധം കെട്ട് വീഴുന്ന കഥകള്‍ സിനിമകളില്‍ ഒരുപാട് കണ്ടിട്ടു. പക്ഷേ വൈദ്യുതി ബില്‍ കണ്ട് ഒരാള്‍ ഹൃദയം പൊട്ടി മരിച്ചാലോ....

സംഭവം നടന്നത് നമ്മുടെ തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയില്‍. സമരദാസ എന്ന 61 കാരനാണ് ഈ ദുര്‍വിധി വന്നത്. കൊളംബോയിലെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ആസ്ഥാനത്ത് 2013 ജൂണ്‍29 ന് പ്രാദേശിക സമയം 9 നും പത്തിനും ഇടക്കാണ് സംഭവം.

bulb

സിലോണ്‍ ഇലക്ടിസിറ്റി ബോര്‍ഡ് വൈദ്യുതി നിരക്ക് അമ്പത് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ബില്‍ തുകയില്‍ അപ്രതീക്ഷിത വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം അറിയാതെ ബില്‍ തുക അടക്കാന്‍ എത്തിയതായിരുന്നു സമരദാസ. ബില്‍ കൂടാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയെങ്കിലും സമരദാസെ ബോധരഹിതനായി വീണു. ഉടന്‍ തന്നെ ശ്രീലങ്കന്‍ നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും സമരദാസെയുടെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണെന്ന് ഹോസ്പിറ്റല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് സിലോണ്‍ ഇലക്ട്രിസ്റ്റി ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുടെ പ്രികരണമാണ് ഏറ്റവും ശ്രദ്ധേയമായത്. ആരോഗ്യ പ്രശ്‌നമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ ഇനിമുതല്‍ ഇങ്ങനെ ബില്‍ അടക്കാന്‍ വരരുതെന്നാണ് ജനറല്‍ സെക്രട്ടറി രഞ്ജന്‍ ജയലാല്‍ പറഞ്ഞത്.

English summary
A Sri Lankan man suffered a fatal heart attack after being presented with a shocking electricity bill, a media report said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X