കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയെ ഒതുക്കാന്‍ യെദ്യൂരപ്പയെ കൂട്ടുമോ...?

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാകട മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമമെന്ന് വാര്‍ത്ത. ബിജെപിയില്‍ എല്‍.കെ അദ്വനിയെ ഒതുക്കുന്നതിന് വേണ്ടിയാണ് യെദ്യൂരപ്പെയ തിരിച്ചുകൊണ്ടുവരാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

Yeddyurappa

ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജിവക്കാന്‍ നിര്‍ബന്ധിതനായത്. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിവിട്ട് സ്വന്തമായി കര്‍ണാടക ജനത പാര്‍ട്ടി(കെ.ജെ.പി) രൂപീകരിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അധികം സീറ്റുകള്‍ നേടാനായില്ലെങ്കിലും വോട്ട് ശതമാനത്തില്‍ കെജെപി ശക്തി തെളിയിച്ചിരുന്നു.

അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ കെജെപിയുടെ ശക്തി തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം കണക്കാക്കുന്നത്. ലിംഗായത്ത് വിഭാഗക്കാരനായ യെദ്യൂരപ്പയെ കൂടെക്കൂട്ടേണ്ടത് തിരഞ്ഞെടുപ്പ് വിജയത്തിന് അനിവാര്യവുമാണ്.

കര്‍ണാടകയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകമാത്രമല്ല നേതാക്കളുടെ ലക്ഷ്യം. നരേന്ദ്ര മോഡിയെ ബിജെപിയുടെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരകനാക്കിയതില്‍ പ്രതിഷേധിച്ച് നില്‍ക്കുന്ന അദ്വാനിയെ ഒതുക്കാനും യെദ്യൂരപ്പയുടെ പുന:പ്രവേശനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നരേന്ദ്ര മോഡിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന യെദ്യൂരപ്പ പാര്‍ട്ടിവിട്ടെങ്കിലും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല.

English summary
Rashtriya Swayamsevak Sangh (RSS) reportedly has been trying to woo former Karnataka Chief Minister BS Yeddyurappa in order to corner senior BJP leader LK Advani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X