കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴനിയിലെ ശുചീകരണതൊഴിലാളികള്‍ പണിമുടക്കി

  • By Soorya Chandran
Google Oneindia Malayalam News

പഴനി: ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ പഴനിയില്‍, ശുചീകരണ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലേയും തിരു അവിനങ്കുടി ക്ഷേത്രത്തിലേയും കരാര്‍ തൊഴിലാളികളാണ് പണിമുടക്കിയത്.

ഏറെ തിരക്കുള്ള വ്യാഴാഴ്ചയായിരുന്നു മിന്നല്‍ പണിമുടക്ക്. അമ്പലത്തിലേക്കുള്ള വഴികള്‍ വൃത്തികേടായി കിടക്കുകയായിരുന്നു. തൊഴിലാളികളുടെ അഭാവത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം വഴികള്‍ സജ്ജീകരിക്കാന്‍ അധികൃതര്‍ നന്നായി ബുദ്ധിമുട്ടി.

Palani

കൂലി വര്‍ദ്ധന ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. തൊഴിലാളികള്‍ ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിനടുത്തുള്ള കോണ്‍ട്രാക്ടറുടെ ഓഫീസിന് മുന്നില്‍ തടിച്ച് കൂടി. പിന്നീട് ക്ഷേത്രം ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ചു.

200 രൂപ ദിവസക്കൂലി നല്‍കാമെന്ന കരാറിലായിരുന്നു തൊഴിലാളികള്‍ ജോലിക്ക് ചേര്‍ന്നത്.പക്ഷേ കോണ്‍ട്രാക്ടര്‍ പകുതി പണം മാത്രമേ നല്‍കുന്നുള്ളൂ എന്ന് തൊഴിലാളികള്‍ ആരോപിച്ചു.

മുന്നൂറോളം പേരാണ് കോണ്‍ട്രാക്ടറുടെ കീഴില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്നത്. അന്ധ്രപ്രദേശ് സ്വദേശിയാണ് കോണ്‍ട്രാക്ടര്‍. കൂലിയുടെ ഒരു ഭാഗം ആന്ധ്രയിലെ പ്രോവിഡന്റ് ഫണ്ട് ഓഫീസില്‍ അടക്കുന്നുണ്ടന്നാണ് കോണ്‍ട്രാക്ടര്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്നും പണമടക്കുന്നതിന്റെ രസീത് പോലും കിട്ടിയിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.

English summary
A flash strike by cleaning staff disrupted services and inconvenienced pilgrims at the hill temple on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X