കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളവരശന്‍ മരിച്ചത് തല തകര്‍ന്ന്

  • By Soorya Chandran
Google Oneindia Malayalam News
Ilavarasan

ധര്‍മപുരി: മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് വഴി വിവാദ നായകനായ ഇളവരശന്‍ മരിച്ചത് തല തകര്‍ന്നിട്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇളവരശന്റെ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടത്. ഇളവരശന്റെ മരണം കൊലപാതകം ആകാമെന്ന സൂചനയാണ് ദ ഹിന്ദു പത്രം പുറത്തുവിടുന്നത്. ഇളവരശന്‍ മരിച്ചു എന്ന കരുതപ്പെടുന്ന സമയത്ത് അതുവഴി കടന്നുപോയ ട്രെയിനുകളിലെ എന്‍ജിന്‍ ഡ്രൈവര്‍മാര്‍ ട്രാക്കില്‍ ആത്മഹത്യ നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദ ഹിന്ദു വിലെ വാര്‍ത്ത പറയുന്നു.

മേല്‍ജാതിയായ വണ്ണിയാര്‍ വിഭാഗത്തിലെ ദിവ്യ എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതുമുതലാണ് ഇളവരശന്റെ ജീവിതം മാറുന്നത്. ധര്‍മപുരിയിലെ നായ്ക്കന്‍കോട്ടൈയില്‍ ഇവരുടെ വിവാഹം സാമുദായിക സംഘര്‍ഷങ്ങളിലേക്കും കലാപത്തിലേക്കും വരെ എത്തി. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു.

സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയ പെണ്‍കുട്ടി ഇളവരശനെതിരെ തിരിയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അമ്മ കൊടുത്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ വിസ്താരത്തിനിടെ ഇളവരശനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്ന് ദിവ്യ വ്യക്തമാക്കി. ഭര്‍തൃവീട്ടിലെ മാനസിക സമ്മര്‍ദ്ദം സഹിക്കാനാവില്ലെന്നും ഇനി അങ്ങോട്ടില്ലെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കകം ഇളവരശനെ ധര്‍മപുരി ആര്‍ട്‌സ് കോളേജിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലിയല്‍ കണ്ടെത്തുകയും ചെയ്തു.

ദിവ്യയുടെ പ്രതികരണത്തില്‍ വിഷമിച്ച ഇളവരശന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് ഒരു നിഗമനം. എന്നാല്‍ ദിവ്യയുടെ പിന്തുണ കിട്ടിയതോടെ വണ്ണിയാന്‍ സമുദായക്കാര്‍ ഇളവരശനെ കൊന്നതാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
ഇളവരനെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ആത്മഹത്യയോ, അസ്വാഭാവികമായി മറ്റെന്തെങ്കിലുമോ ട്രാക്കില്‍ നടന്നാല്‍ എന്‍ജിന്‍ ഡ്രവൈര്‍മാര്‍ കാണുമെന്ന് ഉറപ്പാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായി എന്തെങ്കിലും പ്രത്യേകയുള്ള സ്ഥലമായിരിക്കണം. ഇളവരശന്റെ മൃദേഹം കിടന്ന സ്ഥലത്തിന് ഇത്തരത്തില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഒന്നും ഇല്ലാത്തതിനാല്‍ സംഭവം കൊലപാതകമെന്ന് സംശയിക്കേണ്ടി വരും.

ജൂലായ് നാലിന് ഉച്ചക്ക് 12.30 ഓടെയാണ് ഇളവരശന്റെ മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് ഈ സമയത്ത് കടന്നുപോയ കുര്‍ള എക്‌സപ്രസിന്റെ ഡ്രൈവറോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Highly placed police sources which had access to the post-mortem report had concluded that Ilavarasan’s death was caused by a head injury resulted in the ejection of the brain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X