Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടബലാത്സംഗം;പ്രതിഭാഗത്തിന് മാവോയിസ്റ്റ്ഭീഷണി

ദില്ലി : ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രതിഭാഗം അഭിഭാഷകന് മാവോയിസ്റ്റ് ഭീഷണി. ഡിസംബര്‍ 16 ന് ദില്ലിയില്‍ ബസില്‍ വച്ച് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായിരുന്നു. ഈ കേസിലെ പ്രതികളില്‍ രണ്ട് പേരായ അക്ഷയ് താക്കൂറിനും വിനയ് ശര്‍മ്മയ്ക്കും വേണ്ടി വാദിക്കുന്ന എപി സംഗിനാണ് മാവോയിസ്റ്റ് ഭീഷണി. 2013 ജൂലൈ 5 ന് ഇക്കാര്യം കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി മുമ്പാകെ അഭിഭാഷകന്‍ അറിയിച്ചു. ഝാര്‍ഖണ്ഡിലെ ഒരു മാവോയിസ്റ്റ് ഗ്രൂപ്പില്‍ നിന്നാണ് ഭീഷണി.

Maoist

അഡിഷ്ണല്‍ സെഷന്‍സ് കോടതി ജഡ്ജി യോഗേഷ് ഖന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിക്കുകയും ലോക്കല്‍ പൊലീസിനോട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ദില്ലി കൂട്ടബലാത്സംഗ കേസ്. സുഹൃത്തിനൊപ്പം ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്തു. രണ്ട് ആഴ്ചയോളം ആശുപത്രിയില്‍ ചെലവിട്ട പെണ്‍കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതികളെ പിടകൂടി. വധശിക്ഷ വരെ നടപ്പിവലാക്കണമെന്ന് ആവശ്യം പൊതുജനങ്ങളില്‍ നിന്ന്ഉയര്‍ന്നിരുന്നു.

ഈ പ്രശ്‌നത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ഉണ്ടാകുന്നുവെങ്കില്‍ ജനങ്ങശുടെ ഇടയില്‍ മാവോയിസ്റ്റ് അനുകൂല നിലപാടി വളര്‍ത്തിയെടുക്കാനുള്ള ശ്രമമായി ഇതിനെ കാണാം. കാരണം പ്രതികളുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തുക വഴി തങ്ങളുടെ നിലപാട് മാവോയിസ്റ്റുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഭീഷണി നേരിടുന്നു എന്ന അഭിഭാഷകന്റെ വാദം സത്യമാണെങ്കില്‍ പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ മാവോയിസ്റ്റുകള്‍ ഏറ്റെടുക്കുന്നതായും രാജ്യത്തെ നീതിന്യായ വ്യവ്സ്ഥയ്ക്ക് ബദലായ് ഒരു നീതിന്യായ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ സുപ്രധാനഘട്ടമായും ഇതിനെ വിലയിരുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+