കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യകാല നടന്‍ സാന്റോകൃഷ്ണന്‍ അന്തരിച്ചു

  • By Aswathi
Google Oneindia Malayalam News

പാലക്കാട്: ആദ്യകാല സിനിമാ നടന്‍ സാന്റോ കൃഷ്ണന്‍ എന്ന കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ലക്കിടിയിലെ ഭാര്യ വീട്ടില്‍ വച്ചായിരുന്ന അന്ത്യം. ഭാര്യയുടെ വിയോഗത്തോടെ ഒറ്റപ്പെട്ടു പോയ സാന്റോ അയല്‍ക്കാരുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്. ഹനുമാന്‍ വേഷത്തിലൂടെയാണ് സാന്റോ കൃഷ്ണന്‍ ശ്രദ്ധേയനായത്.

സമ്പൂര്‍ണ രാമായണത്തില്‍ ഭക്തഹനുമാനായി മിന്നുന്ന പ്രകടനം കാഴ്ച വച്ചത് സിനിമാലോകത്തേക്ക് എത്താനുള്ള വഴിത്തിരിവായി. 1935 ല്‍ പുറത്തിറങ്ങിയ മഹാവീര ഭീമന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടന്നു വന്നത്. പിന്നീട് തമിഴില്‍ കൂടാതെ തെലുങ്ക്, കന്നഡ, മലയാളം, സിംഹള, ഹിന്ദി തുടങ്ങിയ ഭാഷകളിലായി രണ്ടായിരത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്‍ടിആര്‍ അഭിനയിച്ച സതി സുലോചന(തെലുങ്ക്), ലവകുശു(തമിഴ്,തെലുങ്ക്), ഭക്തവെവണ്ണ(കന്നഡ) എന്നിവയില്‍ ഹനുമാന്‍ വേഷമിട്ടു. എംജിആറിന്റെ അവസാന ചിത്രമായ തലൈവാറിലും കൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയായ ശ്രീരാമപട്ടാഭിഷേകത്തില്‍ ഹനുമാന്‍ വേഷമിട്ട് തിളങ്ങിയതുകാരണം തിക്കുറിശ്ശി ഹനുമാന്‍കുട്ടി എന്നാണ് കൃഷ്ണനെ വിളിച്ചിരുന്നത്.

1932 ല്‍ മഹാത്മജിയുടെ ഒറ്റപ്പാലം സന്ദര്‍ശനത്തില്‍ ആവേശം കൊണ്ട് ജാതി വിവേചനത്തിനെതിരെ ആശയപ്രചരണം നടത്തിയതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് കള്ളവണ്ടി കയറി മദ്രാസിലെത്തി ശീര്‍കാഴി സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുക്കുകയും പൊലീസ് മര്‍ദ്ദനമേല്‍ക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Yesteryear actor Santo Krishnan alias Krishnan Nair passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X