എയിഡ്സ് ബാധിതര്‍ക്ക് സ്കൂള്‍ പ്രവേശനം;പ്രതിഷേധം
അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ എയിഡ്സ് ബാധിതരായ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിനെതിരെ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം. ജൂണ്‍ മാസത്തില്‍ 26 പെണ്‍കുട്ടികള്‍ക്കാണ് അംബോളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിവിധ ക്ളാസുകളില്‍ പ്രവേശനം നല്‍കിയത്. തങ്ങളുടെ കുട്ടികള്‍ക്ക് എയ്ഡ്‌സ് പകരും എന്ന് ആശങ്കപ്പെട്ടാണ് 210 വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹാല്‍പതി, വസവ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് സ്‌കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും.

എയിഡ്സ് ബാധിതരുടെ അഡ്മിഷന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തി. എച്ച്‌ഐവി ബാധ തങ്ങളുടെ മക്കള്‍ക്കും പകരും എന്ന് ഇവര്‍ വിശ്വസിക്കുന്നു,രോഗബാധിതരും അല്ലാത്തവരും ആയ കുട്ടികള്‍ പരസ്പരംം ഇടപഴകുമ്പോള്‍ രോഗം അവരിലേക്ക് പകരുമെന്നും കുട്ടികള്‍ തമ്മില്‍ വഴക്കോ, തല്ലോ ഉണ്ടായാലും രോഗം പകരും എന്നാണ് രക്ഷകര്‍ത്താക്കളുടെ വാദം.
എച്ച്‌ഐവി ബാധിതര്‍ക്ക് അഭയം നല്‍കുന്ന ഒരു എന്‍ജിഒ ആണ് 1 മുതല്‍ ഏഴ് വരെയുള്ള ക്ളസുകളില്‍ വിദ്യാര്‍ത്ഥിനികളെ ചേര്‍ത്തത്. ഇവരുടെ ആരോഗ്യ കാര്യങ്ങളെപ്പറ്റി സ്കൂളിലെ പ്രധാന അധ്യാപകനോട് മാത്രമാണ് പറഞ്ഞത്. എന്നാല്‍ ഈ വിവരം ഇപ്പോള്‍ സ്‌കൂളിലും ഗ്രാമത്തിലും പരന്നു.
രോഗത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് പഠിയ്ക്കാനുള്ള അവകാശമോ അല്ലെങ്കില്‍ അവരോട് വിവേചനമോ കാട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications