കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസമില്‍ വെള്ളപ്പൊക്കം;ഒരുലക്ഷം വീടുകള്‍ നശിച്ചു

  • By Meera Balan
Google Oneindia Malayalam News

ഗുവാഹട്ടി: അസമിലെ വെള്ളപ്പൊക്കത്തില്‍ നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടുള്ളവ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ 11 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഭവന രഹിതരായി. മഴ ശക്തിയായി തുടരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ഇനിയും കൂടാം. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.ദേശീയ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കാസിരംഗ നാശത്തിന്‍റെ വക്കിലാണ്. പൊതു നിരത്തുകളും മറ്റും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

Assam

നാഷണല്‍ പാര്‍ക്കില്‍ സംരക്ഷിക്കുന്ന വന്യ ജീവികളുടെ അവസ്ഥയും പരിതാപകരമാണ് .ഇവയെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിയാല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ കഴിയൂ. ബ്രഹ്മപുത്രയുടെ ഇരുകരകളിലും വന്‍ മണ്ണിലിടിച്ചിലാണ്. ലോകത്തിലെ ഏറ്റവും വല്യ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് കാസിരംഗ ഇവിടെ മൃഗങ്ങള്‍ ചത്തൊടുങ്ങുന്ന അവസ്ഥയാണ്. രൈനോസറേഴ്‌സിനെ സംരക്ഷിക്കുന്ന പാര്‍ക്ക് കൂടിയാണിത്.

ബ്രഹ്മപുത്രയും പോഷക നദികളും കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ അസമിലെ ഗ്രാമങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ദേശീയ പാത 37 ല്‍ നിരോധനാജ്ഞപ്രഖ്യപിച്ചു. 70 ശതമാനം വനപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 27 ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. ബ്രഹ്മപുത്രയുടെ ഇരുകരകളിലും ഏക്കറു കണക്കിന് പ്രദേശമാണ് വെള്ളത്തില്‍ ഒലിച്ച് പോയത്.

English summary
The heritage sanctuary of Kaziranga is reeling under flood as almost half of Assam has been hit by torrential rainfall leaving over 1 lakh people homeless. The river Brahmaputra has been constantly flowing above the danger mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X