കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കില്‍ ചൈന;നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ലഡാക്കിലേക്ക് വീണ്ടും ചൈനീസ് പട്ടാളം നുഴഞ്ഞുകയറി. ഇന്ത്യയും ചൈനയും തമ്മില്‍ ഇടക്കാലത്ത് രൂപപ്പെട്ട സൗഹൃദത്തെ തകര്‍ത്തെറിയുന്ന തരത്തിലാണ് ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് നിയന്ത്രണ രേഖ ലംഘിച്ച് കടന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണ ക്യാമറകളുടെ വയറുകള്‍ ചൈനീസ് പട്ടാളം മുറിച്ച് മാറ്റി. അരുണാചല്‍ പ്രദേശ് മുതല്‍ ലഡാക്ക് വരെയുള്ള പ്രദേശത്തേക്ക് നുഴഞ്ഞ്കയറാനാണ് ചൈനീസ് പട്ടാളത്തിന്റെ ശ്രമം.

India, China, Border

ജൂണ്‍ 17 നാണ് ചൈനീസ് പട്ടാളം ലഡാക്കിലെ ചുമാര്‍ പോസ്റ്റില്‍ നുഴഞ്ഞ് കയറുകയും ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്തത്. ജൂണ്‍ 19 ന് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ഫ്ളാഗ് ഓഫ് മീറ്റില്‍ ഇന്ത്യന്‍ സൈന്യം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് വീഡിയോ ക്യാമറകള്‍ ജൂലൈ 3 ന് വീണ്ടും സ്ഥാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമായി ചൈനീസ് പ്രധാനമന്ത്രിയായ ലി കിഖ്വിയാങ് ഇന്ത്യയിലെത്തുകയും ഇന്ത്യന്‍ പ്രതിരോധമന്ത്രി എകെ ആന്റണി ബെയ്ജിങില്‍ എത്തി ചൈനയുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഹിമാചല്‍ പ്രദേശിലെ ചുമാര്‍ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിലും ചൈനീസ് പട്ടാളം ലഡാക്കില്‍ അതിക്രമിച്ച് കടക്കുകയും കൂടാരങ്ങള്‍ കെട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം ആഴ്ചകളോളം നീണ്ട് നിന്നു. ചുമാറില്‍ നിരീക്ഷണ ടവറുകള്‍ സ്ഥാപിക്കുന്നതിനെ ചൈനീസ് പട്ടാളം എതിര്‍ത്തിരുന്നു. മെയ് അഞ്ചിന് ഇന്ത്യന്‍ പട്ടാളം സ്ഥാപിച്ച നിരീക്ഷണ ടവറുകള്‍ പൊളിച്ചുമാറ്റി. ടവറുകള്‍ പൊളിച്ചുമാറ്റിയതിനാലാണ് അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളാണ് ഇപ്പോള്‍ ചൈനീസ് പട്ടാളം നശിപ്പിച്ചത്.

English summary
In yet another incursion in south-eastern Ladakh, a PLA patrol crossed into Indian territory in the crucial Chumar post area and took away an Indian surveillance camera after dismantling it on June 17.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X