കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴയില്‍ ആല്‍മരം വീണ് ഒരാള്‍ മരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ശാസ്തമംഗലത്തിനടുത്ത് മരുതന്‍കുഴിയില്‍ ആണ് അപകടം നടന്നത്. കൊച്ചാര്‍ കൊച്ചുഗണപതിക്ഷേത്രത്തിനോട് ചെര്‍ന്നുള്ള ആല്‍മരമാണ് വീണത്. ക്ഷേത്രം പൂജാരിയുടെ സഹായി മണി(60) ആണ് മരിച്ചത്. കാഞ്ഞിരംപാറ സ്വദേശികളായ ബിജു(39),അനിക്കുട്ടന്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

2013 ജൂലായ് 10 ന് പകല്‍ 11 മണിയോടെയാണ് അപകടം. ശാസ്തമഗലത്തിനും മരുതന്‍കുഴിക്കും ഇടയില്‍ കൊച്ചാറിനോട് ചേര്‍ന്നാണ് അപകടം നടന്ന സ്ഥലം. റോഡരികിലെ ക്ഷേത്രത്തിന് പിന്നില്‍ നിന്നിരുന്ന ആല്‍ മരമാണ് കടപുഴകി വീണത്. ക്ഷേത്രത്തിന്റെ എതിര്‍വശത്ത്, പുഴയോരത്ത് പെട്ടിക്കട നടത്തുന്നയാളാണ് മരിച്ച മണി. ക്ഷേത്രം പൂജാരിയുടെ പരികര്‍മ്മിയായ മണി കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് മരം വീണത്. കട പൂര്‍ണമായും തകര്‍ന്നു. ബൈക്കില്‍ പോകുമ്പോഴാണ് ബിജുവിന്റെയും അനിക്കുട്ടന്റെയും മേല്‍ മരം വീണത്.

സാധാരണ നല്ല വാഹത്തിരക്കുളള റോഡാണിത്. ഹര്‍ത്താല്‍ ആയതിനാലാണ് വന്‍ അപകടം ഒഴിവായത്. അപകടത്തെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.അപകടം നടന്ന ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

English summary
In heavy rain, one man lost his life in a tree fall at Thiruvananthapuram. Two injured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X