താന്‍ മരിച്ചില്ലെന്നറിയിക്കാന്‍ പത്രസമ്മേളനംനടത്തി
പാലക്കാട്: താന്‍ മരിച്ചിട്ടില്ലെന്ന് അറിയിക്കാല്‍ ഒരു ഡോക്ടര്‍ പത്രസമ്മേളനം നടത്തി. മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രി മെഡിക്കല്‍ ഡയറക്ടറായ ഡോ. കമ്മാപ്പയ്ക്കാണ് സ്വന്തം മരണ വര്‍ത്ത കേള്‍ക്കേണ്ട ഗതികേട് വന്നത്. മരിച്ചെന്ന വ്യാജപ്രചരണത്തില്‍ സഹികെട്ട് മരിച്ചില്ലെന്ന് വ്യക്തമാക്കാന്‍ ഡോക്ടര്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു.
പൂര്‍ണ ആരോഗ്യവാനായ ഡോക്ടര്‍ കമ്മാപ്പ മരിച്ചെന്ന വ്യാജവാര്‍ത്ത പുറത്തു വന്നത് തിങ്കളാഴ്ച ഉച്ചയോടെയാണ്. അതോടെ മരണവിവരം അന്വേഷിച്ചുള്ള ഫോണ്‍ വിളികള്‍ ധാരാളം വന്നു തുടങ്ങി. വാര്‍ത്ത വിശ്വസിച്ച് പലരും വീട്ടിലും എത്തി. ഗള്‍ഫ്‌നാടുകളിലുള്‍പ്പടെ സുഹൃത് ബന്ധങ്ങളുള്ളതിനാള്‍ പ്രചാരണത്തിന് ചൊവ്വാഴ്ചയാകുമ്പോഴേക്കും ശക്തി കൂടി.
ജനപ്രതിനിധികളില്‍ ചിലര്‍ പൊതുപരിപാടികള്‍ റദ്ദാക്കി നേരിട്ട് വീട്ടിലെത്തി തുടങ്ങി. വിവരമന്വേഷിച്ചെത്തുന്നവരോടെ താന്‍ മരിച്ചിട്ടില്ലെന്ന് പറഞ്ഞു വലഞ്ഞതോടെയാണ് ഡോക്ടര്‍ മണ്ണാര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായത്തോടെ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. തനിക്ക് ഗുരുതരമായ രോഗം ബാധിച്ചുവെന്ന വ്യാജപ്രചരണം മുമ്പ് ഉണ്ടായിട്ടുണ്ട്. പക്ഷേ ജീവിച്ചിരിക്കുന്നയാളെ കുറിച്ച് മരിച്ചെന്ന് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാവുന്നില്ലെന്ന് ഡോക്ടര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications