കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗം

  • By Meera Balan
Google Oneindia Malayalam News

കാണ്‍പൂര്‍: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ തീയിട്ട് കൊല്ലാന്‍ ശ്രമിച്ചു. ഉത്തര്‍ പ്രദേശില്‍ 2013 ജൂലൈ 10നാണ് സംഭവം നടക്കുന്നത്. 20 കാരിയായ പെണ്‍കുട്ടിയെയാണ് ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണ ഒഴിച്ച് തീയിട്ട് കൊല്ലാന്‍ ശ്രമിച്ചത്. ഇറ്റാവയിലെ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടി അതീവ ഗുതുതരാവസ്ഥയില്‍ സായ് ഫായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Rape

ആറ് പ്രതികളും ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ കേസ് ആദ്യം ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമത്തിന്റെ ഭാഗമായി പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. ഇക്ക്ഡില്‍ പൊലീസ് ആണ് വ്യാഴാഴ്ച പ്രതികള്‍ക്കതിരെ കേസ് എടുത്തത്.

സംഭവം നടക്കുമ്പോള്‍ ദേസര്‍മാവുവിലെ വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു. ഒരു മണിയോട് കൂടി ഇര്‍ഫാന്‍ എന്നയാളുടെ നേതൃത്ത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടി ഇക്കാര്യം പുറത്ത് ആരോടും പറയാതിരിക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഉത്തര്‍ പ്രദേശ് ഉള്‍പ്പടെ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബലാത്സംഗത്തിനും ലൈംഗിക പീഡനങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളെ പ്രതികള്‍ തന്നെ കൊലപ്പെടുത്താറുണ്ട്.

English summary
A 20-year-old woman was allegedly gang-raped and later set on fire by six youths in Etawah district on Wednesday. She is now battling for her life at the UP Rural Institute of Medical Science in Saifai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X