കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭരണമില്ലെങ്കില്‍ ലീഗിന് വേറെ വഴിയുണ്ട്'

Google Oneindia Malayalam News

തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെട്ടിപ്പിടിച്ചതുകൊണ്ടു മാത്രം കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തീരില്ലെന്ന് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തില്ലെങ്കില്‍ ഇവിടെ ദുരന്തമുണ്ടാകും എന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.

യു ഡി എഫ് ഭരണത്തിന്റെ ശൈലി മാറ്റിയില്ലെങ്കില്‍ ഭരണം വിടാന്‍ ലീഗ് തയ്യാറാണ്. ഭരണമില്ലെങ്കിലും മുസ്ലിം ലീഗിന് വേറെ വഴിയുണ്ട്. മുസ്ലിം ലീഗിന്റെ പിന്തുണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ മാത്രമേ പിന്തുണക്കൂ എന്ന നിര്‍ബന്ധമൊന്നും ലീഗിനില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

kunjalikkutty

മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം പ്രൊഫഷണലാകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനോഹരമ ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മനസ്സുതുറന്നത്. ഉമ്മന്‍ ചാണ്ടിയെ മാറ്റി മുഖ്യമന്ത്രി സ്ഥാനം മറ്റേതെങ്കിലും സീനിയര്‍ നേതാവിനെ ഏല്‍പ്പിക്കണമെന്ന് മുന്നണിയില്‍ അഭിപ്രായമുള്ളപ്പോഴാണ് ഭരണം വിടുമെന്ന മുന്നറിയിപ്പുമായി ലീഗ് രംഗത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

സോളാര്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസിലെ ഉന്നതര്‍ ബന്ധപ്പെട്ടതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന് തുടങ്ങി കോണ്‍ഗ്രസിന്റെ നിരവധി മന്ത്രിമാരും എം എല്‍ എമാരും സോളാര്‍ പ്രതികളുമായി ബന്ധപ്പട്ടതായും ആരോപണമുണ്ട്.

English summary
Muslim league leader PK Kunjalikkutty warns UDF government to switch style. League is ready to quit UDF, he added.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X