പ്രശസ്ത ബോളിവുഡ് താരം പ്രണ്‍ അന്തരിച്ചു

1920ല്‍ പ്രാണ്‍ കൃഷ്ണന്‍ സിക്കന്ത് എന്ന പൂര്‍ണ നാമത്തില്‍ ദില്ലിയിലാണ് ജനനം. 1945ല്‍ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ യാമ്ലജാട്ടിലെ വില്ലന്‍ വേഷത്തിലൂടെ സിനിമയില്‍ ശ്രദ്ധേയനായ പ്രാണ്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുറമെ സ്വഭാവ നടനായും 350 ലേറെചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2001ല്‍ സര്‍ക്കാര്‍ പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു. 1942ല്‍ ഇറങ്ങിയ ഖാന്‍ദാനില്‍ പ്രശസ്ത നടിനൂര്‍ജഹാന്റെ നായികയായാണ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് സജ്ജീര്‍, അമര്‍ അക്ബര്‍ ആന്റണി തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡില്‍ പ്രശസ്തനായി. എണ്‍പതുകളില്‍ പ്രാണ്‍ ഇല്ലാത്തസിനിമകള്‍ ബോളിവുഡില്‍ ഇറങ്ങില്ലെന്ന അവസ്ഥയുണ്ടായിരുന്നു. അക്കാലത്ത് നായകനെക്കാള്‍ പ്രതിഫലം പറ്റുന്ന താരമായിരുന്നു പ്രാണ്‍.'ഏക് ഹിന്ദുസ്ഥാനി'യാണ് അവസാന ചിത്രം.
സന്‍ജീര്‍ എന്ന ചിത്രത്തില്‍ അമിതാബ് ബച്ചനെ നായകനാക്കാല്‍ സംവിധായകന്‍ പ്രകാശ് മെഹ്‌റയോട് ശുപാര്‍ശ ചെയ്തത് പ്രാണായിരുന്നത്രെ.












Click it and Unblock the Notifications