കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കത്തി;മന്ത്രിസഭയിലേക്കില്ലെന്ന് ചെന്നിത്തല

  • By Aswathi
Google Oneindia Malayalam News

Ramesh Chennithala
തിരുവനന്തപുരം: ഒടുക്കം ഉമ്മന്‍ചാണ്ടി മന്ത്രി സഭയിലേക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭാ പുനസംഘടനയില്‍ തന്നെ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കെപിസിസി പ്രസിഡന്റായി തുടരാന്‍ തന്നെയാണ് താല്‍പര്യമെന്നും ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പിലെ വിജയത്തിനായി സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും സംഘടനയ്ക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ തന്നാല്‍ കഴിയുന്നതൊക്കെ ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു. കേരളത്തിന്റെ ചുമതലയുള്ള മുഗള്‍ വാസ്‌നിക്ക് വഴിയാണ് ചെന്നിത്തല തന്റെ തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചത്. അസുഖമായതിനാല്‍ ദില്ലിയില്‍ എത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പ് പുറത്തു വരുന്നതുവരെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ വിഷയമായിരുന്നു ചെന്നിത്തലയുടെ മന്ത്രിസ്ഥാനം. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു ചെന്നിത്തല. അതിനിടയില്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരിന്റെ ഭഗാമായി ആഭ്യന്തരം, ഉപമുഖ്യമന്ത്രി പദം, മന്ത്രി സഭയില്‍ രണ്ടാം സ്ഥാനം എന്നൊക്കെ പറഞ്ഞ് ഐ ഗ്രൂപ്പ് രംഗത്തെത്തിയത് ചെന്നിത്തലയുടെ പൊളിറ്റിക്കല്‍ ഇമേജിന് മങ്ങലേല്‍പ്പിച്ചു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പുനസംഘടനാ ചര്‍ച്ചകള്‍ കൂടുതല്‍ കുലുഷിതമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് സോളാര്‍ ചൂട് തട്ടിയത്. അതിനിടയില്‍ പുനസംഘടനാ ചര്‍ച്ചകള്‍ തല്‍ക്കാലം കെട്ടടങ്ങി നില്‍ക്കുകയായിരുന്നു.

English summary
KPCC president Ramesh Chennithala said to congress high command, he is not interest into the cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X