കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകളും ഇനി സിസിടിവിയ്ക്കുള്ളില്‍

  • By Meera Balan
Google Oneindia Malayalam News

പട്‌ന: പട്‌നയിലെ സ്‌കൂളുകള്‍ ഇനി മുതല്‍ സിസിടിവിയ്ക്കുള്ളില്‍. സ്‌കൂള്‍ ബസുകളിലും മറ്റുമായി പെണ്‍കുട്ടികള്‍ ഉള്‍പ്പെടയുള്ളവര്‍ നേരിടുന്ന കടുത്ത സുരക്ഷാ പ്രശ്‌നങ്ങളെ കണക്കിലെടുത്താണ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നഗരത്തിലെ സ്‌കൂളുകളില്‍ ക്യാമറ സ്ഥാപിയ്ക്കാന്‍ ആവശ്യപ്പെട്ടത്. സ്‌കൂള്‍ ഗേറ്റുകളിലാണ് ക്യാമറ സ്ഥാപിയ്ക്കുക. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിയ്ക്കുന്നതോടെ സ്‌കൂള്‍ ബസിലെ ജീവനക്കാരുടെ സ്വഭാവം ഏറെക്കുറെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് പൊലീസിന്റെയും അഭിപ്രായം.

School, Bus

യാത്രക്കകള്‍ക്കിടയിലെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി വിലയിരുത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് നിര്‍ദ്ദേശത്തിന് പിന്നില്‍. ട്രാഫിക് നിയമങ്ങളെപ്പറ്റി കുട്ടികളെ ബോധവാന്‍മാരാക്കുകയും ചെയ്തു. മാത്രമല്ല സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യുന്ന പ്രവണത ഒഴിവാക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് ജില്ലാ ഭരണകൂടത്തോട് പറഞ്ഞു.

ഗയയില്‍ ഉണ്ടായ സ്‌ഫോടനവും നഗരത്തില്‍ കുട്ടികള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും സ്‌കൂളുകളെ ക്യാമറ നിരീക്ഷണത്തിലാക്കുന്നതിന് പിന്നിലുണ്ട്. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍, തട്ടിക്കൊണ്ട് പോകല്‍ എന്നിവയെ തടയാനും സിസിടിവി യിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുടെ സുരക്ഷയെക്കരുതി മുന്നോട്ട് വയ്ക്കുന്ന പല പദ്ധതികളോടും സ്‌കൂളുകള്‍ക്ക് നിസഹകരണ മനോഭാവമാണുള്ളതെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തി.

English summary
District magistrate (DM), Patna, N Saravana Kumar told the administrators of all the city schools to install CCTV cameras on their school gates and premises and get the character of the bus staff verified by the local police before engaging them for transporting schoolchildren to and from their homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X