സരിതയുടെ വിളികള്‍ ചോര്‍ത്തിയ ഉന്നതനാര്?
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ വിവാദനായിക സരിത എസ് നായരുടെ ഫോണ്‍കോളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയവരില്‍ ഉന്നതര്‍ക്ക് പങ്കെന്ന്. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാറിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ ഐ ജിയും പോലീസ് സൂപ്രണ്ടും സി ഐമാരും അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേരുണ്ട് എന്നാണ് സൂചനകള്‍. കോള്‍ ലിസ്റ്റുകള്‍ പത്രക്കാര്‍ക്ക് നല്‍കിയവരെക്കുറിച്ചും വിവരങ്ങളുള്ള റിപ്പോര്‍ട്ട് ഈയാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും.
സരിത എസ് നായരുടെ വിളികളുടെ വിവരങ്ങള്‍ അടങ്ങിയ രണ്ട് സി ഡികളാണ് നഷ്ടപ്പെട്ടത്. പത്ത് പ്രാവശ്യത്തോളം പോലീസ് സരിതയുടെ കോള്‍ ലിസ്റ്റ് ശേഖരിച്ചു എന്നാണ് വിവരം. അതല്ലാതെ തന്നെ സരിത നായരുടെ കോള്‍പ്പട്ടിക ചോര്‍ന്നതായും പറയപ്പെടുന്നുണ്ട്. പോലീസിന് പുറത്തുള്ളവര്‍ സംഘടിപ്പിച്ച കോള്‍ ലിസ്റ്റും ചോര്‍ന്നിട്ടുണ്ടാകാം എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങള്‍ സരിതയെ വിളിച്ചു എന്ന മാധ്യമ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സരിതയുടെ കോള്‍ ലിസ്റ്റ് ഇന്റലിജന്‍സ് സംഘം ശേഖരിക്കുന്നത്. തലശ്ശേരി പോലീസും സരിതയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചു. കൊച്ചി, തമ്പാനൂര്‍, ചെങ്ങന്നൂര്‍ പോലീസ് സംഘങ്ങളും സരിത എസ് നായരുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചു. ഇത്തരത്തില്‍ വിവിധ കാലയളവില്‍ സരിതയുടെ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പുറത്തുപോയിട്ടുണ്ട്.
ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഒരു പുതിയ ഉദ്യോഗസ്ഥനും സരിതയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നത്രെ. നിരവധി തവണ ഇയാള്‍ സരിയതയുമായി ബന്ധപ്പെട്ടിട്ടുണ്ട്. സരിതയെയും മന്ത്രിമാരെയും കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസ് അന്വേഷിക്കാനായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐ ജി ടി ജെ ജോസും സരിതയുടെ ഫോണ്‍ വിളികളുടെ വിവരം ശേഖരിച്ചിരുന്നു.












Click it and Unblock the Notifications