കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13വയസ്സില്‍താഴെ ഫേസ്ബുക്ക് അക്കൗണ്ടില്ല

Google Oneindia Malayalam News

facebook
ദില്ലി: പതിമൂന്ന് വയസ്സായില്ലെങ്കില്‍ ഇനി ഫേസ്ബുക്കിംഗ് ഇല്ലാട്ടോ. 13 വയസ്സാകാത്തവര്‍ക്കായി ഫേസ്ബുക്കില്‍ വിലക്ക് അറിയിച്ചുകൊണ്ടുള്ള സന്ദേശം മാത്രമേ കാണൂ. ശരിയായ പ്രായം അറിയിച്ചിട്ടാണോ ഫേസ്ബുക്കില്‍ അംഗമാകുന്നത് എന്നൊന്നും ചോദിക്കരുത്. പ്രായം പോയിട്ട് പേരുപോലും ശരിക്കല്ലാത്ത അനോണികളുടെ കൂടാരമാണ് ഫേസ്ബുക്ക്.

എന്നാലും 13 വയസ്സില്‍ താഴെയുളള കുട്ടികളെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് വിലക്കണമെന്നാണ് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ബി ഡി അഹമ്മദ്, വിഭു ബഖ്രു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഫേസ്ബുക്കിന്റെ ഹോംപേജില്‍ കുട്ടികളെ വിലക്കുന്നതായി സന്ദേശം വലുതായി കൊടുക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് സൈറ്റിന്റെ ഹോം പേജില്‍ത്തന്നെ കുട്ടികളെ വിലക്കുന്നതായി സന്ദേശം കൊടുക്കുമെന്ന് ഫേസ്ബുക്കിന് വേണ്ടി ഹാജരായ പരാഗ് തൃപാഠി കോടതിക്ക് ഉറപ്പും നല്‍കിയിട്ടുണ്ട്.

കുട്ടികള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി എന്ത് നിയമമാണുള്ളത് എന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. പതിമൂന്നോ, പതിനാറോ, പതിനെട്ടോ അതോ വയസ് നിയന്ത്രണം തന്നെയില്ലേ എന്നായിരുന്നു കോടതിയുടെ സംശയം. ഇതേത്തുടര്‍ന്നാണ് അമേരിക്കയില്‍ ഇത് 13 വയസാണ് എന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചത്.

കുട്ടികളെ സംരക്ഷിക്കാനുള്ള നിയമങ്ങളില്ലാത്ത ഇന്ത്യ കാലങ്ങള്‍ പുറകിലാണ് എന്ന് കോടതി കുറ്റപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള സുരക്ഷാ നടപടികള്‍ ബോധിപ്പിക്കണമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ കോടതി ഫേസ്ബുക്കിനോടും ഗൂഗിളിനോടും ആവശ്യപ്പെട്ടിരുന്നു.

English summary
Delhi High Court on Tuesday asked Facebook not to permit children below the age of 13 years to access Facebook. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X